‘നല്ല നിലാവുള്ള രാത്രി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!

ബാബുരാജ്, ജിനു ജോസഫ്, ഗണപതി, റോണി ഡേവിഡ് രാജ്, നിതിൻ ജോർജ്, സജിൻ ചെറുകയിൽ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കൾ. മോഹൻലാലാണ് ഫസ്റ്റ് ലുക്ക്…

ബാബുരാജ്, ജിനു ജോസഫ്, ഗണപതി, റോണി ഡേവിഡ് രാജ്, നിതിൻ ജോർജ്, സജിൻ ചെറുകയിൽ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കൾ. മോഹൻലാലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പ്രധാന താരങ്ങളായ 8 പേരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. നവാഗതനായ മർഫി ദേവസ്സിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷൻസ് എന്നാണ് സാന്ദ്ര തോമസ് തന്റെ സ്വാതന്ത്ര സിനിമ നിർമ്മാണ കമ്പനിക്ക് പേര് നൽകിയത്. മാസ് ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് നല്ല നിലാവുള്ള രാത്രി.


സിനിമയിലെ താനാരോ തന്നാരോ എന്നാരംഭിക്കുന്ന നാടൻ പാട്ട് ശൈലിയിലുള്ള ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ്. എഡിറ്റിംഗ് ശ്യാം ശശിധരൻ, പ്രൊഡക്ഷൻ കൺട്രോളർ ഡേവിഡ്‌സൺ സി ജെ, ക്രിയേറ്റിവ് ഹെഡ് ഗോപികാ റാണി, സംഗീത സംവിധാനം കൈലാസ് മേനോൻ, ആക്ഷൻ കൊറിയോഗ്രഫി രാജശേഖരൻ.