രത്തീനയുടെ വെബ് സീരീസിൽ റിമ കല്ലിങ്കൽ നായികയാവുന്നു!

മമ്മൂട്ടി-പാർവതി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ്’പുഴു’റത്തീന സംവിധാനം ചെയ്ത ചിത്രമാണ്. ഇപ്പോഴിതാ ആദ്യ സിനിമയ്ക്ക് ലഭിച്ച മികച്ച പ്രതികരണത്തിനൊടുവിൽ സംവിധായിക രണ്ടാം സംരംഭത്തിന് തുടക്കമിടുകയാണ്.റിമ കല്ലിങ്കലിനെ പ്രാധാന വേഷത്തിലെത്തിച്ചുകൊണ്ട് വെബ് സീരീസാണ് റത്തീന ഒരുക്കുന്നത്. നൃത്തത്തെ…

മമ്മൂട്ടി-പാർവതി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ്’പുഴു’റത്തീന സംവിധാനം ചെയ്ത ചിത്രമാണ്. ഇപ്പോഴിതാ ആദ്യ സിനിമയ്ക്ക് ലഭിച്ച മികച്ച പ്രതികരണത്തിനൊടുവിൽ സംവിധായിക രണ്ടാം സംരംഭത്തിന് തുടക്കമിടുകയാണ്.റിമ കല്ലിങ്കലിനെ പ്രാധാന വേഷത്തിലെത്തിച്ചുകൊണ്ട് വെബ് സീരീസാണ് റത്തീന ഒരുക്കുന്നത്.


നൃത്തത്തെ അടിസ്ഥാനമാക്കിയുള്ള വെബ് സീരീസിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കുന്നത് രശ്മി രാധാകൃഷ്ണനാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാകും വെബ് സീരീസ് പരമ്പര സംപ്രേക്ഷണം ചെയ്യുക. റിമയുടെ രണ്ടാമത്തെ വെബ് സീരീസാണ് ഇത്. നെറ്റ്ഫ്ലിക്സിൽ സംപ്രേക്ഷണം ചെയ്യന്ന ‘സിന്ദഗി ഇൻ ഷോർട്ട്’ എന്ന ഹിന്ദി വെബ് സീരീസായിരുന്നു ആദ്യത്തേത്.

അതേ സമയം ‘നീലവെളിച്ച’മാണ് റിമയുടെ ഏറ്റവും പുതിയ ചിത്രം. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭാർഗവിയെന്ന കഥാപാത്രമായാണ് നടി എത്തുന്നത്. 1964-ൽ പുറത്തിറങ്ങിയ ‘ഭാർഗവി നിലയം’ എന്ന സിനിമയുടെ റീമേക്കാണ് നീലവെളിച്ചം.പ്രശ്‌സത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ എത്തുന്നത്. ഋഷികേശ് ഭാസ്‌ക്കരനാണ് ചിത്രത്തിന്റെ അധികതിരക്കഥ എഴുതിയിരിക്കുന്നത്.