കിംഗ് ഓഫ് കൊത്ത കണ്ടു, ഇഷ്ടപ്പെട്ടു!! ഒമര്‍ ലുലു

സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കിംഗ് ഓഫ് കൊത്ത. ഏറെ പ്രതീക്ഷയോടെയും പ്രീ റിലീസ് ഹൈപ്പുമായെത്തിയ ചിത്രമായിരുന്നു കൊത്ത. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍…

സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കിംഗ് ഓഫ് കൊത്ത. ഏറെ പ്രതീക്ഷയോടെയും പ്രീ റിലീസ് ഹൈപ്പുമായെത്തിയ ചിത്രമായിരുന്നു കൊത്ത. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം. പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തിയ ചിത്രം പക്ഷേ വേണ്ടത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ആയില്ല.

തിയറ്ററുകളില്‍ ഓണം റിലീസ് ആയി എത്തിയ ചിത്രം 29 ന് ഒടിടിയിലും എത്തിയിരുന്നു. ഒടിടി റിലീസിന് ശേഷം ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവമാണ്. വിമര്‍ശനങ്ങളാണ് അധികവും. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തെ പിന്തുണച്ച് എത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു.
കിംഗ് ഓഫ് കൊത്ത കണ്ടെന്നും ഇഷ്ടപ്പെട്ടെന്നും ഒമര്‍ ലുലു പറയുന്നു.
ദുല്‍ഖര്‍ എന്ന് എഴുതിയതിന് ശേഷം അഗ്‌നിയുടെ സിംബലും ഒമര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നത്. സൗഹൃദത്തിന്റെ ആഴങ്ങളിലൂടെ കൊത്ത എന്ന ഗ്രാമത്തിന്റെ കഥയാണ് പറയുന്നത്. വേറിട്ട രണ്ട് ഗെറ്റപ്പുകളിലാണ് ദുല്‍ഖര്‍ എത്തുന്നത്.

ഐശ്വര്യ ലക്ഷ്മി, ഷബീര്‍ കല്ലറയ്ക്കല്‍, പ്രസന്ന, ഗോകുല്‍ സുരേഷ് , ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങിയ താരനിരയാണ് ചിത്രത്തിലെത്തിയത്. ഛായാഗ്രഹണം നിമീഷ് രവി, ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സംഘട്ടനം രാജശേഖര്‍, തിരക്കഥ അഭിലാഷ് എന്‍ ചന്ദ്രന്‍.