നിങ്ങളുടെ സപ്പോര്‍ട്ട് ഒന്നും വേണ്ട!!! ഇനി കളി ബോളിവുഡില്‍-ഒമര്‍ ലുലു

മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ഒമര്‍ ലുലു ഇനി ബോളിവുഡിലേക്ക്. ഹിന്ദി പടം സെറ്റായിട്ടുണ്ടെന്നും ഇനി കളി ബോളിവുഡിലാണെന്നും ഒമര്‍ ലുലു പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഒമര്‍ ലുലു വ്യക്തമാക്കിയത്. നിങ്ങളുടെ സപ്പോര്‍ട്ട് ഒന്നും വേണ്ട,…

മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ഒമര്‍ ലുലു ഇനി ബോളിവുഡിലേക്ക്. ഹിന്ദി പടം സെറ്റായിട്ടുണ്ടെന്നും ഇനി കളി ബോളിവുഡിലാണെന്നും ഒമര്‍ ലുലു പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഒമര്‍ ലുലു വ്യക്തമാക്കിയത്.

നിങ്ങളുടെ സപ്പോര്‍ട്ട് ഒന്നും വേണ്ട, ദയവ് ചെയ്ത് തളര്‍ത്താതെ ഇരുന്നാല്‍ മതി എന്നും മലയാളികളോട് സംവിധായകന്‍ പറയുന്നു. താരത്തിന്റെ പോസ്റ്റ് വൈറലായിരിക്കുകയാണ്.

‘ഹിന്ദി പടം സെറ്റായിട്ടുണ്ട്. ഇനി കളി മുബൈയില്‍ ബോളിവുഡില്‍. നിങ്ങളുടെ സപ്പോര്‍ട്ട് ഒന്നും വേണ്ട, ദയവ് ചെയ്ത് തളര്‍ത്താതെ ഇരുന്നാല്‍ മതി”- എന്നാണ് ഒമര്‍ ലുലു കുറിച്ചത്.

അതേസമയം, ഏറെ കാത്തിരിപ്പിനൊടുവില്‍ ഒമര്‍ സംവിധാനം ചെയ്ത പുതിയ ചിത്രം ‘നല്ല സമയം’ ഒടിടിയില്‍ എത്തിയിട്ടുണ്ട്. തീയറ്ററില്‍ റിലീസ് ചെയ്ത ചിത്രം
ലഹരിയുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചു എന്ന പേരില്‍ സിനിമയ്ക്ക് എതിരെ നടപടിയെടുത്തിരുന്നു. ശേഷം ചിത്രം തീയറ്ററില്‍ നിന്നും പിന്‍വലിക്കേണ്ടി വന്നിരുന്നു.

കഴിഞ്ഞയാഴ്ച കേസ് തീര്‍പ്പായതോടെയാണ് ചിത്രം ഒടിടിയില്‍ എത്തിയത്. ഏപ്രില്‍ 15 മുതല്‍ സൈന പ്ലേയിലാണ് ചിത്രം റിലീസ് ചെയ്തത്. സിനിമയില്‍ ചെയ്യുന്നതെല്ലാം വച്ച് നടപടിയെടുക്കാന്‍ പറ്റില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. അങ്ങനെയെങ്കില്‍ കൊലപാതക സീനില്‍ ചെയ്യുന്നവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു.