അന്തസ്സുണ്ടെങ്കില്‍ ലോട്ടറി തിരിച്ച് ഏല്‍പ്പിക്കട്ടെ..! അനൂപിന് എതിരെ നാട്ടുകാര്‍!

ഓണം ബംബര്‍ ഭാഗ്യക്കുറി 25 കോടി അടിച്ചതോടെ തനിക്കും കുടുംബത്തിനുമുള്ള സമാധാനം പോയി എന്നും.. വീട്ടുമുറ്റത്ത് കടം ചോദിച്ച് വരുന്നവരുടെ എണ്ണം കൂടി തനിക്ക് പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്.. മകനെ ഹോസ്പിറ്റലില്‍ കൊണ്ടുപോകാന്‍ പോലും…

ഓണം ബംബര്‍ ഭാഗ്യക്കുറി 25 കോടി അടിച്ചതോടെ തനിക്കും കുടുംബത്തിനുമുള്ള സമാധാനം പോയി എന്നും.. വീട്ടുമുറ്റത്ത് കടം ചോദിച്ച് വരുന്നവരുടെ എണ്ണം കൂടി തനിക്ക് പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്.. മകനെ ഹോസ്പിറ്റലില്‍ കൊണ്ടുപോകാന്‍ പോലും സാധിക്കാതെ വന്നു എന്നും നാട്ടുകാരെ കുറിച്ച് ഭാഗ്യശാലി അനൂപ് പറഞ്ഞിരുന്നു. ഇപ്പോള്‍ അനൂപ് നടത്തുന്ന ഇത്തരം പരാമര്‍ശങ്ങള്‍ക്ക് എതിരെ നാട്ടുകാര്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ലോട്ടറി എടുക്കാന്‍ പണം തികയാതെ മകന്റെ കുടുക്കയില്‍ നിന്ന് പണം എടുത്താണ് ലോട്ടറി വാങ്ങിയത്

എന്ന് അനൂപ് പറഞ്ഞതെല്ലാം പച്ചക്കള്ളമാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്. അനൂപിന് സാമ്പത്തികമായി അത്ര മോശം അവസ്ഥ ഒന്നും അല്ലെന്നും.. ഒരു ലോട്ടറി ഇത്ര കഷ്ടട്ടപ്പെട്ട് എടുക്കേണ്ട അവസ്ഥ ഒന്നും അല്ലായിരുന്നു എന്നുമാണ് നാട്ടുകാരുടെ വെളിപ്പെടുത്തല്‍. അവന്‍ സര്‍ക്കാറിനെ പോലും വിമര്‍ശിച്ച് നടന്നവനാണ്.. ലോട്ടറി എടുക്കേണ്ട ആവശ്യം പോലും അവന് ഇല്ലായിരുന്നു.. അവന്റെ അമ്മാവന്റെ കൈയ്യില്‍ നല്ല പണം ഉണ്ട്. നാണം ഉണ്ടെങ്കില്‍ ആ പണം സര്‍ക്കാറിന്

അനൂപ് തിരിച്ച് ഏല്‍പ്പിക്കട്ടെ എന്നും നാട്ടുകാര്‍ വെല്ലുവിളിക്കുന്നു. ലോട്ടറി അടിച്ച ശേഷം വളരെ മോശമായ സാഹചര്യത്തിലൂടെയാണ് ഞങ്ങള്‍ കടന്ന് പോകുന്നത് എന്നും വീടിന് മുറ്റത്ത് എപ്പോഴും ആളുകളാണ്.. പുറത്തിറങ്ങാനോ രാത്രി ഒന്ന് സമാധാനത്തോടെ ഉറങ്ങാനോ സാധിക്കുന്നില്ല എന്ന് അനൂപിന്റെ ഭാര്യയും

പറഞ്ഞിരുന്നു. ഈ അവസ്ഥ കാരണം താന്‍ വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ട അവസ്ഥ വന്നു എന്ന് അനൂപും പറഞ്ഞിരുന്നു.. വെറുതേ കിട്ടിയ പണം അല്ലേ.. കുറച്ച് ദാനം ചെയ്താല്‍ എന്താണ് എന്ന് പോലും ചിലര്‍ ചോദിച്ചു എന്നും കുടുംബം വ്യക്തമാക്കിയിരുന്നു.