ഒരു രാത്രി കൂടെ വിടവാങ്ങവേ, അടിപൊളി കവർ സോങ് കാണാം!

ഒരു രാത്രി കൂടെ വിടവാങ്ങവേ എന്ന സൂപ്പർഹിറ്റ് ഗാനത്തിൽ മനോഹരമായ ദൃശ്യാവിഷ്‌കാരം കാഴ്ചവെച്ചിരിക്കുകയാണ് കരിമണികൾ പ്രൊഡക്ഷൻസ്. മനോഹരമായ ഈ വീഡിയോ കവർ സോങ് ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്. അഭിജിത്ത് എസ് ആനന്ദ്…

ഒരു രാത്രി കൂടെ വിടവാങ്ങവേ എന്ന സൂപ്പർഹിറ്റ് ഗാനത്തിൽ മനോഹരമായ ദൃശ്യാവിഷ്‌കാരം കാഴ്ചവെച്ചിരിക്കുകയാണ് കരിമണികൾ പ്രൊഡക്ഷൻസ്. മനോഹരമായ ഈ വീഡിയോ കവർ സോങ് ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്. അഭിജിത്ത് എസ് ആനന്ദ് ഒരുക്കിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് കിരൺ ഭാനു ആണ്. സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്ന ഈ സോങ് മനോഹരമായാ ഒരു സന്ദേശം കൂടിയാണ് നൽകുന്നത്. ‘ഒരു രാത്രിക്ക് മേൽ പുലരാതിരിക്കട്ടെ നിങ്ങളുടെ പരിഭവങ്ങൾ എന്ന സന്ദേശത്തോടെയാണ് ഈ വീഡിയോ സോങ് അവതരിപ്പിച്ചിരിക്കുന്നത്.
ശാന്തിപ്രിയൻ രാമകൃഷ്ണനും സോനാ സുനിലും ആണ് ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകുന്ന പരിഭവങ്ങൾ നീണ്ടുപോകുകയും അത് സന്തോഷത്തെ ഇല്ലാതാക്കുകയും ചെയ്യുന്നതാണ് 1.45 മിനിറ്റ് ദൈർഘ്യമുള്ള മനോഹരമായ ഈ കൊച്ചു വീഡിയോ പറയുന്നത്. ആരോമൽ മാച്ചേരിൽ ക്യാമറ നിർവഹിച്ച ഗാനം എഡിറ്റ് ചെയ്തിരിക്കുന്നത് അഭിലാഷ് സി ഉണ്ണിയാണ്. രഞ്ജിത് സുരേന്ദ്രൻ ആണ് പ്രൊജക്റ്റ് ഡിസൈനർ. വസ്ത്രാലങ്കാരം സോഫി ആണ്.
വീഡിയോ കാണാം