‘പാപ്പന്‍’ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും! വിതരണാവകാശം വിറ്റ്‌ പോയത് വന്‍തുകയ്ക്ക്!!

പാപ്പന്‍ സിനിമ കേരളത്തില്‍ തരംഗം സൃഷ്ടിക്കുകയാണ്. റീലിസ് ആയി ആദ്യത്തെ മൂന്ന് ദിനങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ 11 കോടിയില്‍ അധികം നേടിയ സിനിമയുമായി ബന്ധപ്പെട്ടുള്ള ഏറ്റവും പുതിയ വിവരമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കേരളത്തില്‍…

പാപ്പന്‍ സിനിമ കേരളത്തില്‍ തരംഗം സൃഷ്ടിക്കുകയാണ്. റീലിസ് ആയി ആദ്യത്തെ മൂന്ന് ദിനങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ 11 കോടിയില്‍ അധികം നേടിയ സിനിമയുമായി ബന്ധപ്പെട്ടുള്ള ഏറ്റവും പുതിയ വിവരമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കേരളത്തില്‍ മികച്ച വിജയം നേടുന്ന സിനിമ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും എത്തുകയാണ്. വന്‍ തുക നല്‍കിയാണ് മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ പാപ്പന്‍ സിനിമയുടെ വിതരണാവകാശം വിറ്റ്‌പോയത്.

എന്റര്‍ടെയ്ന്‍മെന്റ് ഇന്‍ഡസ്ട്രി ട്രാക്കര്‍ ശ്രീധര്‍ പിളളയാണ് ഇതേ കുറിച്ചുള്ള വിവരം പുറത്ത് വിട്ടിരിക്കുന്നത്. സുരേഷ്‌ഗോപി ജോഷി കൂട്ടുകെട്ടില്‍ എത്തിയ പാപ്പന്‍ എന്ന സിനിമ കേരളത്തില്‍ സൂപ്പര്‍ഹിറ്റായി മാറുന്നു എന്നും.. തീയറ്ററുകളില്‍ സിനിമ ആഘോഷമാകുന്നു എന്നും ശ്രീധര്‍ പിള്ള തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചിരിക്കുന്നു. ഒപ്പം, പാപ്പന്റെ പാന്‍ ഇന്ത്യ തീയറ്ററിക്കല്‍ യുഎഫ്ഒ സ്വന്തമാക്കി എന്നും അത് വലിയ തുകയ്ക്കാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നും അദ്ദേഹം കുറിയ്ക്കുന്നു.

മറ്റ് സംസ്ഥാനങ്ങളില്‍ ആഗസ്റ്റ് അഞ്ച് മുതല്‍ സിനിമ പ്രദര്‍ശനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. സലാം കാശ്മീര്‍ എന്ന സിനിമയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനായി എത്തിയ സിനിമ അദ്ദേഹത്തിന്റെ സിനിമാ കരിയറിലെ തന്നെ മികച്ച ഓപ്പണിംഗ് ആണ് നേടിയത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമായ പാപ്പന്‍ ഒരു ക്രൈം ത്രില്ലര്‍ വിഭാഗത്തിലാണ് ഒരുങ്ങിയത്.

തീയറ്ററുകളില്‍ സിനിമ ആഘോഷമായി മാറുകയാണ്. കുടുംബത്തോടെയാണ് പ്രേക്ഷകര്‍ ഈ സിനിമ കാണാന്‍ എത്തുന്നത്. മലയാള സിനിമയിലെ വലിയൊരു താരനിര തന്നെ അണിനിരന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നുണ്ട്.