‘മൂന്ന് ദിവസം കൊണ്ട് ഗോപാലേട്ടന്‍ സേഫ് ആയതില്‍ ഈ 7 മിനിറ്റുകാരന്റെ പങ്ക് ചെറുതല്ലെന്ന് ഗോപലേട്ടന് അറിയാം’

ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യനായി രജനികാന്ത് എത്തിയ ജയിലര്‍ പടയോട്ടം തുടരുന്നു. ഫാന്‍സുകാര്‍ക്ക് മാത്രമല്ല സിനിമാ പ്രേമികള്‍ക്കൊട്ടാകെ ഉത്സവപ്രതീതി സമ്മാനിക്കുകയാണ് ചിത്രം. ഓഗസ്റ്റ് പത്തിന് ആണ് ചിത്രം തിയേറ്ററുകളിലെത്തിയത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്.…

ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യനായി രജനികാന്ത് എത്തിയ ജയിലര്‍ പടയോട്ടം തുടരുന്നു. ഫാന്‍സുകാര്‍ക്ക് മാത്രമല്ല സിനിമാ പ്രേമികള്‍ക്കൊട്ടാകെ ഉത്സവപ്രതീതി സമ്മാനിക്കുകയാണ് ചിത്രം. ഓഗസ്റ്റ് പത്തിന് ആണ് ചിത്രം തിയേറ്ററുകളിലെത്തിയത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഇത് അടിച്ച്‌പൊളി സിനിമക്കാര്‍ക്കുളള ചിത്രമാണ്.. ദയവുചെയ്ത് നിങളുടെ ലോജിക്കും കൊണ്ട് വരരുത്.. എന്നാണ് പത്മിനി ധനേഷ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ജയിലര്‍
3 ദിവസം കൊണ്ട് ഗോപാലേട്ടന്‍ സേഫ് ആയതില്‍ ഈ 7 മിനിറ്റുകാരന്റെ പങ്ക് ചെറുതല്ലെന്ന് ഗോപലേട്ടന് അറിയാം….
5 വര്‍ഷം മുന്നേ ഇതേ ഗോപാലേട്ടന്‍ മലയാളത്തിലെ റെക്കോര്‍ഡ് ബഡ്ജറ്റില്‍ പടം എടുത്തപ്പോഴും 30 മിനുറ്റിന്റെ ഗസ്റ്റ് റോളില്‍ ‘ഇത്തിക്കര പക്കിയായി’ വന്ന് ഗോപാലേട്ടന് സന്തോഷിക്കാന്‍ വകുപ്പ് ഉണ്ടാക്കിയതും ഇതേ നടന്‍ തന്നെ ആണ്.
വിമര്‍ശ്ശകര്‍ ഒതുങിയിരിക്കാന്‍ അപേക്ഷ…
ഇത് അടിച്ച്‌പൊളി സിനിമക്കാര്‍ക്കുളള ചിത്രമാണ്..
ദയവുചെയ്ത് നിങളുടെ ലോജിക്കും കൊണ്ട് വരരുത്..
മോഹന്‍ലാല് സിഗരറ്റ് വലിക്കും രജനീകാന്തും വലിക്കും,വെട്ടും കുത്തും നിറഞ വൈലന്‍സും ണ്ട്..
ബോക്‌സ് ഓഫീസില്‍ കൊല തൂക്ക്..

മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന മാത്യൂസ് എന്ന കഥാപാത്രത്തിന്റെ ഓരോ രം?ഗവും തിയേറ്ററുകളില്‍ ആരവമുയര്‍ത്തുന്നുണ്ട്. ആറ് കോടിക്ക് അടുത്താണ് കേരളത്തില്‍ നിന്ന് മാത്രം റിലീസ് ദിവസത്തില്‍ ‘ജയിലര്‍’ നേടിയതെന്നാണ് വിവരങ്ങള്‍. ഒരു ഫണ്‍ ആക്ഷന്‍ പാക്ക്ഡ് സിനിമയാണ് ‘ജയിലര്‍’.