ഹണിട്രാപ്പ് കേസില്‍ വൈറല്‍ ദമ്പതികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്!

സോഷ്യല്‍മീഡിയ കേന്ദ്രീകരിച്ച് വൈറല്‍ ദമ്പതികളായ കൊല്ലം സ്വദേശി ദേവു, ഭര്‍ത്താവ് ഗോകുല്‍ ദ്വീപ് എന്നിവരടങ്ങുന്ന ആറംഗസംഘം നടത്തിയ ഹണിട്രാപ്പ് തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഹണിട്രാപ്പില്‍പ്പെടുത്താന്‍ ശ്രമിക്കവെ പോലീസ്…

സോഷ്യല്‍മീഡിയ കേന്ദ്രീകരിച്ച് വൈറല്‍ ദമ്പതികളായ കൊല്ലം സ്വദേശി ദേവു, ഭര്‍ത്താവ് ഗോകുല്‍ ദ്വീപ് എന്നിവരടങ്ങുന്ന ആറംഗസംഘം നടത്തിയ ഹണിട്രാപ്പ് തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഹണിട്രാപ്പില്‍പ്പെടുത്താന്‍ ശ്രമിക്കവെ പോലീസ് പിടിയിലായ ഇവര്‍ പ്രവര്‍ത്തിച്ചത് ഇടനിലക്കാരായാണ് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. കൊല്ലം സ്വദേശി ദേവു, ഭര്‍ത്താവ് ഗോകുല്‍ ദ്വീപ്, പാലാ സ്വദേശി ശരത്, ഇരിങ്ങാലക്കുട സ്വദേശികളായ ജിഷ്ണു, അജിത്, വിജയ്, എന്നിവരാണ് അറസ്റ്റിലായത്.

ദേവു ഗോകുല്‍ ദമ്പതികള്‍ സോഷ്യല്‍ മീഡിയ ഇടങ്ങളിലെ വൈറല്‍ താരങ്ങളായിരുന്നു, നിരവധി ആരാധകരാണ് ഇവര്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ അടക്കം ഉണ്ടായിരുന്നത്. എന്നാല്‍ ആഡംബര ജീവിതം നയിച്ച് കടം കയറിയതോടെയാണ് ഇവര്‍ ഹണിട്രാപ്പിലേക്ക് തിരിഞ്ഞത്. കേസിലെ പ്രതിയായ ദേവു എന്ന യുവതിയെ മുന്‍നിര്‍ത്തി ശരത്താണ് തട്ടിപ്പ് ആസൂത്രണം ചെയ്യുന്നത്. വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉണ്ടാക്കി സന്ദേശം അയച്ചാണ് ഇവര്‍ തട്ടിപ്പിന് തുടക്കമിടുന്നത്. പിന്നീട് വരുന്ന മറുപടികള്‍ക്ക് അനുസരിച്ച് ഇരയെ കുരുക്കാനുള്ള വഴികള്‍ ആസൂത്രണം ചെയ്യും. ഇപ്പോഴിതാ ഇരയെ സുരക്ഷിത സ്ഥാനത്ത് എത്തിച്ച് നല്‍കുന്ന ഇടനിലക്കാരായാണ് ഇവര്‍ പ്രവര്‍ത്തിച്ചത് എന്നാണ് പുറത്ത് വരുന്ന വിവരം.

ഇങ്ങനെ ചെയ്താല്‍ 40,000 രൂപയോളം കമ്മിഷന്‍ ലഭിക്കും എന്നാണ് അറസ്റ്റിലായ ഇവര്‍ പോലീസിന് നല്‍കിയ മൊഴി. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ മെസഞ്ചറില്‍ പരിചയപ്പെട്ട സമയത്ത് യുവതിയുടെ വീട് പാലക്കാട് ആണെന്നാണ് പറഞ്ഞിരുന്നത്. വ്യവസായിയെ പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം ദേവു ഇയാളെ പാലക്കാടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പ്രതിയുടെ വാക്ക് വിശ്വസിച്ച് ഞായറാഴ്ച രാവിലെയാണ് വ്യവസായി പാലക്കാട് എത്തിയത്. ഒലവക്കോട് ഇരുവരും കണ്ടുമുട്ടി. വീട്ടില്‍ അമ്മമാത്രമേ ഉള്ളൂ എന്നും ഭര്‍ത്താവ് വിദേശത്തെന്നുമായിരുന്നു യുവതി വ്യവസായിയെ വിശ്വസിപ്പിച്ചിരുന്നത്.

വീട്ടിലേക്ക് ക്ഷണിച്ച വ്യവസായിയെ അവിടെ കാത്തിരുന്ന സംഘം പിടികൂടി മാല, ഫോണ്‍, പണം, എടിഎം കാര്‍ഡ്, വാഹനം എന്നിവ കൈക്കലാക്കിയതിന് ശേഷം ഇയാളില്‍ നിന്ന് കൂടുതല്‍ പണം തട്ടാന്‍ വീഡിയോ ചിത്രീകരിക്കാന്‍ സംഘം തീരുമാനിച്ചു. അതിന് വേണ്ടി പോകുന്ന വഴി വ്യവസായി മൂത്രമൊഴിക്കണമെന്ന് പറഞ്ഞതോടെ ഇവര്‍ വാഹനം നിര്‍ത്തി. ഈ സമയം തന്ത്രപൂര്‍വം ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നു. പിന്നീട് പോലീസില്‍ വിവരം അറിയി്ച്ചതോടെയാണ് ഈ വിവരം പുറംലോകം അറിഞ്ഞത്.