സൈജു കുറുപ്പ് നായകനാകുന്ന ‘പാപ്പച്ചന്‍ ഒളിവിലാണ്’- ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

സൈജു കുറുപ്പ് നായകനായി നവാഗതനായ സിന്റോ സണ്ണിയുടെ സംവിധാനം ചെയ്യുന്ന ‘പാപ്പച്ചന്‍ ഒളിവിലാണ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സിന്റോ സണ്ണിയുടേതാണ് ചിത്രത്തിന്റെ തിരക്കഥയും. ജിബു ജേക്കബ്ബിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു പോരുകയായിരുന്നു സിന്റോ…

സൈജു കുറുപ്പ് നായകനായി നവാഗതനായ സിന്റോ സണ്ണിയുടെ സംവിധാനം ചെയ്യുന്ന ‘പാപ്പച്ചന്‍ ഒളിവിലാണ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സിന്റോ സണ്ണിയുടേതാണ് ചിത്രത്തിന്റെ തിരക്കഥയും. ജിബു ജേക്കബ്ബിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു പോരുകയായിരുന്നു സിന്റോ സണ്ണി. ജിബു ജേക്കബ് ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ നായികയായി ദര്‍ശനയാണ് എത്തുന്നത്.

ഒരു നാട്ടില്‍ നടന്ന യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം. തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ലയാണ് നിര്‍മ്മിക്കുന്നത്. ‘മേ ഹൂം മുസ’ എന്നീ ചിത്രത്തിനു ശേഷം തോമസ് തിരുവല്ല നിര്‍മ്മിക്കുന്നതാണ് ഇത്. ജഗദീഷ്, ജോണി ആന്റണി, കോട്ടയം നസീര്‍, ശ്രിന്ധ, ജോളി ചിറയത്ത്, ശരണ്‍ രാജ് എന്നിവര്‍ക്കൊപ്പം ‘കടത്തല്‍ക്കാരന്‍’ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയനായ ഷിജു മാടക്കരയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. കലാസംവിധാനം വിനോദ് പട്ടണക്കാടന്‍ ആണ്.

മലയാളത്തിന്റെ സംഗീത രംഗത്ത് ഏറെ ഹിറ്റുകള്‍ സമ്മാനിച്ച കുട്ടുകെട്ട് ഔസേപ്പച്ചന്‍- എം ജി ശ്രീകുമാര്‍- സുജാത ടീം വീണ്ടും ഒന്നിക്കുന്നുവെന്ന് പ്രത്യേകതയുമുണ്ട്. വിനീത് ശ്രീനിവാസന്‍ ,വൈക്കം വിജയലക്ഷ്മി, ഫ്രാങ്കോ, അമല്‍ ആന്റിണി, സിജോ സണ്ണി എന്നിവരും ഗായകരായുണ്ട്. ശ്രീജിത്ത് നായരാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. കോസ്റ്റ്യും ഡിസൈന്‍ സുജിത് മട്ടന്നൂര്‍. കോതമംഗലത്തിനടുത്തുള്ള കുട്ടമ്പുഴയും പരിസരങ്ങളുമാണ് ലൊക്കേഷന്‍. ഏറെ വിജയം നേടിയ ‘ശിക്കാര്‍’, ‘പുലിമുരുകന്‍’ എന്നീ ചിത്രങ്ങളാണ് ഇതിനു മുമ്പ് ഇവിടെ ചിത്രീകരിച്ച ചിത്രങ്ങള്‍. പിആര്‍ഒ വാഴൂര്‍ ജോസ്.