ലോക്ക്ഡൗണ്‍ കാലത്ത് തൊഴിലാളികളെ വിമാനത്തില്‍ വീട്ടിലേക്കയച്ച കര്‍ഷകന്‍ മരിച്ച നിലയില്‍

2020 ലെ കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്നുണ്ടായ കുടിയേറ്റ പ്രതിസന്ധിയില്‍ തൊഴിലാളികളെ വിമാനത്തില്‍ ബീഹാറിലേക്ക് അയച്ച കൂണ്‍ കര്‍ഷകനെ ബുധനാഴ്ച ഡല്‍ഹിയിലെ ഒരു ക്ഷേത്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ലോക്ക്ഡൗണില്‍ ഒറ്റപ്പെട്ട ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ അവരുടെ…

2020 ലെ കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്നുണ്ടായ കുടിയേറ്റ പ്രതിസന്ധിയില്‍ തൊഴിലാളികളെ വിമാനത്തില്‍ ബീഹാറിലേക്ക് അയച്ച കൂണ്‍ കര്‍ഷകനെ ബുധനാഴ്ച ഡല്‍ഹിയിലെ ഒരു ക്ഷേത്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ലോക്ക്ഡൗണില്‍ ഒറ്റപ്പെട്ട ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ അവരുടെ ഗ്രാമങ്ങളില്‍ എത്താന്‍ പാടുപെടുന്ന സമയത്ത്, തന്റെ ജീവനക്കാര്‍ക്ക് അവരുടെ വീടുകളിലേക്ക് മടങ്ങാന്‍ ഫ്‌ലൈറ്റ് ടിക്കറ്റ് എടുത്തു നല്‍കിയ, 55 കാരനായ പപ്പന്‍ സിംഗ് ഗെഹ്ലോട്ട് രാജ്യവ്യാപകമായി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

രാജ്യതലസ്ഥാനത്തെ അലിപൂര്‍ പ്രദേശത്തുള്ള തന്റെ വീടിന് മുന്നിലുള്ള ഒരു ക്ഷേത്രത്തിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കര്‍ഷകനെ കണ്ടെത്തിയത്. ‘അസുഖമാണ്’ ആത്മഹത്യയ്ക്ക് കാരണമെന്ന് ഗെഹ്ലോട്ടിന്റെ ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തു.

ഒരു സന്തോഷവാനായ വ്യക്തിയാണെന്ന് അറിയപ്പെടുന്ന മിസ്റ്റര്‍ ഗെഹ്ലോട്ട്, രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടപ്പോള്‍, തന്റെ ജീവനക്കാരെ വീണ്ടും വിമാന ടിക്കറ്റ് എടുത്ത് ജോലിയിലേക്ക് തിരിച്ചുവിളിച്ചു.

ഗെലോട്ടിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി, കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.