ഹിന്ദിയില്‍ അഭിനയിക്കാത്തതിന്റെ കാരണം വ്യക്തമാക്കി പാര്‍വതി തിരുവോത്ത്

മികച്ച കഥാപാത്രങ്ങള്‍ കൊണ്ട് പ്രേക്ഷക മനസിലിടം നേടിയ നടിയാണ് പാര്‍വതി തിരുവോത്ത്.
ഖരീബ് ഖരീബ് സിംഗിള്‍ ആയിരുന്നു പാര്‍വതിയുടെ ആദ്യ ബോളിവുഡ് ചിത്രം. ഇര്‍ഫാന്‍ ഖാന്റെ നായികയായാണ് താരം വേഷമിട്ടത്.
ഇപ്പോഴിതാ ബോളിവുഡ് സിനിമകളില്‍ നിന്നും അവസരങ്ങള്‍ വരുന്നുണ്ടെങ്കിലും അഭിനയിക്കാത്തതിന്റെ കാരണം വ്യക്തമാക്കി നടി പാര്‍വതി തിരുവോത്ത്. ഖരീബ് ഖരീബ് സിംഗിള്‍ എന്ന ചിത്രത്തിലെ പാര്‍വതിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടുവെങ്കിലും പിന്നീട് ബോളിവുഡ് ചിത്രങ്ങളില്‍ പാര്‍വതിയെ കണ്ടിട്ടില്ല.

പാര്‍വതിയുടെ വാക്കുകള്‍,

കുറച്ചു പ്രൊജക്റ്റുകള്‍ തനിക്ക് വന്നിരുന്നു. അവയെല്ലാം ഒന്നുകില്‍ മറ്റു ഭാഷകളില്‍ താന്‍ ചെയ്തിട്ടുള്ള കഥാപാത്രങ്ങളുടേതിന് സമാനമാകും, അല്ലെങ്കില്‍ ഖരീബ് ഖരീബ് സിംഗളിന് സമാനമാണ്. തനിക്കും പ്രേക്ഷകര്‍ക്കും വ്യത്യസ്ത അനുഭവം സമ്മാനിക്കുന്ന ചിത്രത്തിനായാണ് കാത്തിരിക്കുന്നത് എന്നാണ് പാര്‍വതി പറയുന്നത്.

 

Previous articleഒരമ്മ എന്റെ മുഖത്ത് കാർക്കിച്ച് തുപ്പി തനിക്ക് ഉണ്ടായ അനുഭവത്തെക്കുറിച്ച് നടൻ സുധീര്‍..!
Next articleമഷൂറയുടെ പിറന്നാളിന് ബഷീറിന്റെ സർപ്രൈസ് ; സമ്മാനത്തിന്റെ വിലകേട്ട് ഞെട്ടി ആരാധകർ