സ്ത്രീ ഒരു അമ്മ ആകുമ്പോളാണ് പൂർണ്ണയാകുന്നത്; തങ്കലാനെപ്പറ്റി പാർവതി തിരുവോത്ത് 

മലയാളികൾക്ക് ഏറെ സുപരിചിതയായ  നടിയാണ് പാർവതി തിരുവോത്ത്. മലയാളത്തേക്കാൾ മറ്റു ഭാഷകളിലാണ്  ഇപ്പോൾ  പാർവതി   കൂടുതൽ സജീവമായി കാണുന്നത് . പല കാര്യങ്ങളിലും നിലപാടുകളും  പ്രതിഷേധങ്ങളും അറിയിച്ചതിന്റെ പേരിൽ തനിക്ക് മലയാളത്തിൽ നിന്നും അവസരങ്ങൾ…

മലയാളികൾക്ക് ഏറെ സുപരിചിതയായ  നടിയാണ് പാർവതി തിരുവോത്ത്. മലയാളത്തേക്കാൾ മറ്റു ഭാഷകളിലാണ്  ഇപ്പോൾ  പാർവതി   കൂടുതൽ സജീവമായി കാണുന്നത് . പല കാര്യങ്ങളിലും നിലപാടുകളും  പ്രതിഷേധങ്ങളും അറിയിച്ചതിന്റെ പേരിൽ തനിക്ക് മലയാളത്തിൽ നിന്നും അവസരങ്ങൾ നഷ്ടമായിട്ടുണ്ടെന്ന് നടി  നേരത്തെ തുറന്ന് പറഞ്ഞിട്ടുമുണ്ട്.  തമിഴ് ചിത്രം തങ്കലാനാണ് പാർവതിയുടെ ഏറ്റവും പുതിയ ചിത്രം. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമ ജനുവരി 26 ന് തിയറ്ററുകളിൽ എത്തും. മലയാളത്തിൽ നൽകിയ ഒരു അഭിമുഖത്തിൽ തങ്കലാനിലെ ഗം​ഗമ്മാൾ എന്ന കഥാപാത്രത്തെക്കുറിച്ച് പാർവതി പറഞ്ഞ വാക്കുകളാണിപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ ​ഗം​ഗമ്മാളായി ഓരോ ദിവസവും ഷൂട്ടിന് ചെല്ലുമ്പോൾ എന്നെ സംബന്ധിച്ച് ലോകം നിശ്ചലമാണ്.

ഈ സ്ത്രീയോട് കാണിക്കേണ്ട ബഹുമാനം കൊടുത്ത് പൂർണ നീതി നൽകി പെർഫോം ചെയ്യുക എന്നത് മാത്രമാണ് എന്റെ ഫോക്കസ് ആയത്. ​ഗം​ഗമ്മാൾ എന്ന കഥാപാത്രം ഒരമ്മയാണ്. ഞാൻ അമ്മയല്ല. ഡോ​ഗ് മം ആണെന്ന് പറയാം. പക്ഷെ മനുഷ്യക്കുഞ്ഞിന്റെ അമ്മയല്ല. ​രഞ്ജിത്തിന്റെ ആദ്യത്തെ ലൈൻ ​ഗം​ഗമ്മാൾ അമ്മയാണ്. എങ്ങനെയാണ് അതെടുക്കേണ്ടതെന്നത് നിങ്ങൾക്ക് വിട്ടിരിക്കുന്നു. കാരണം അത് രഞ്ജിത്തിന്റെ വെർഷനായ അമ്മയല്ല. സ്ക്രിപ്റ്റിൽ കാണിക്കുന്ന അമ്മയെ എടുത്ത് വെച്ചത് പോലുള്ള കാർബൺ കോപ്പിയുമല്ല. അമ്മയ്ക്ക് എന്തൊക്കെ അർത്ഥങ്ങൾ ഉണ്ട് എന്നതിലേക്ക് പോയി. സ്ത്രീ ഒരു അമ്മയാകുമ്പോഴാണ് പൂർണയാകുന്നത് എന്ന് ചിലർ പറയും. ചിലർ ചൈൽഡ് ഫ്രീ ആണ് കംഫർട്ടബിൾ എന്ന് പറയും. ഇതിനെല്ലാമുപരി ഒരു അമ്മയെന്നതും പാരന്റ് എന്നതും ഒരു സ്റ്റേറ്റ് ഓഫ് മൈൻഡ് ആണ്. അതാണ് തങ്കലാനിനെ കഥാപാത്രത്തെ അവതരിപ്പിക്കാൻ തനിക്ക് പ്രചോദനമായതെന്നും പാർവതി വ്യക്തമാക്കി. ഇതുവരെ എന്റെ രണ്ട് കോ ആക്ടേർസിനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. ഇർഫാൻ‌ സാറും പുനീതും.

എനിക്കതേക്കുറിച്ച് സംസാരിക്കാൻ പറ്റിയിട്ടില്ല. ഇവരുടെ കൂടെയാണ് ഒരു ലോകം ക്രിയേറ്റ് ചെയ്തത്. അവരില്ല എന്ന് ചിന്തിക്കാൻ വളരെ ബുദ്ധിമുട്ടാണ്. അവരിപ്പോഴും ഉണ്ട്, മെസേജ് അയച്ചില്ല, കോൾ ചെയ്തില്ല എന്നേയുള്ളൂ എന്ന തോന്നലിൽ ഇരിക്കും. അവർ മരിച്ചെന്ന വാർത്തയിൽ നിന്നും റിക്കവർ ചെയ്യാൻ പറ്റിയിട്ടില്ല. നെടുമുടി വേണു സർ, ശ്രീവിദ്യാമ്മ എന്നിവരൊന്നും പോയെന്ന് തോന്നുന്നില്ലല്ലോ. കാരണം അവർ അവരെ സ്ക്രീനിൽ അനശ്വരരാക്കി. ഇർഫാൻ സർ എപ്പോഴും തുടങ്ങിയിട്ടല്ലേ ഉള്ളൂ എന്ന് പറയുമായിരുന്നു. എല്ലാ ദിവസവും എണീറ്റ് തുടങ്ങിയിട്ടല്ലേ ഉള്ളൂ എന്ന് പറയുന്നത് എത്ര നല്ലതാണെന്നും നടി പറയുന്നു . പുസ്ത വായനയും ,സിനിമ കാണലും തന്റെ അഭിനയത്തെ സ്വാധീനിക്കാറുണ്ടെന്ന് പാർവതി പറയുന്നു. മെത്തേഡ് ആക്ടിം​ഗിനെക്കുറിച്ചുള്ള മുൻ ധാരണകൾ പലർക്കും മാറിത്തുടങ്ങിയെന്നും നടി അഭിപ്രായപ്പെട്ടു. ബാം​ഗ്ലൂർ ഡെയ്സെല്ലാം കഴിഞ്ഞ ശേഷം ഒരുമിച്ചിരുന്ന് അഭിനയത്തിന്റെ ടെക്നിക്കുകളെ പറ്റി സംസാരിക്കാൻ പറ്റുന്ന ഒരുപാട് ആക്ടേഴ്സ് ഉണ്ട്. പണ്ട് ഒരുപാട് ​ഗാർഡിം​ഗ് ഉണ്ടായിരുന്നു. ഇപ്പോൾ മെത്തേഡ് ആക്ടിം​ഗിനെ ഷെയിം ചെയ്യുന്ന രീതി കുറവാണെന്നും പാർവതി ചൂണ്ടിക്കാട്ടി. സുഹൃത്തുക്കളില്ലാത്ത ഒരു കാലമോ മനസിൽ ഭയങ്കര വിഷമമുള്ള കാലത്തൊക്കെ നമുക്ക് കെട്ടിപ്പിടിക്കാനൊക്കെ എപ്പോഴും എനിക്ക് പുസ്തകങ്ങളേ ഉണ്ടായിട്ടുള്ളൂ. യാത്രകളും തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് നടി പറഞ്ഞു .  2015-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ എന്ന് നിന്റെ മൊയ്തീൻ ,ചാർലി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു.