ഒരു ചിത്രം 100 കോടി എത്തിയെന്ന് പറയുന്നത് വെറും തള്ളിമറിക്കൽ! അന്യ ഭാഷ ചിത്രങ്ങൾ നേടുന്ന കോടികൾ മലയാള ഭാഷ ചിത്രങ്ങൾ നേടാത്തതിന് കുറിച്ച്, ലിസ്റ്റിൻ

സിനിമാ മേഖലയിലെ    ശ്രദ്ധേയനായ നിർമ്മാതാവാണ് ലിസ്റ്റിൻ സ്റ്റീഫൻ. മിനിമം  ഗ്യാരന്റിയുള്ള  സിനിമകളാണ് ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്നത്,  മാജിക് ഫ്രെയിംസിന്റെ ബാനറിൽആണ് ലിസ്റ്റിൻ സിനിമകൾ നിർമിക്കുന്നത് . ഇപ്പോഴിതാ സിനിമകളുടെ ബിസിനസിനെക്കുറിച്ച് ലിസ്റ്റിൻ  തുറന്നു…

സിനിമാ മേഖലയിലെ    ശ്രദ്ധേയനായ നിർമ്മാതാവാണ് ലിസ്റ്റിൻ സ്റ്റീഫൻ. മിനിമം  ഗ്യാരന്റിയുള്ള  സിനിമകളാണ് ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്നത്,  മാജിക് ഫ്രെയിംസിന്റെ ബാനറിൽആണ് ലിസ്റ്റിൻ സിനിമകൾ നിർമിക്കുന്നത് . ഇപ്പോഴിതാ സിനിമകളുടെ ബിസിനസിനെക്കുറിച്ച് ലിസ്റ്റിൻ  തുറന്നു പറയുകയാണ് .  സമീപകാലത്തു  അന്യഭാഷ സിനിമകൾ നേടുന്ന കളക്ഷൻ വളരെ വലുതാണ്. അങ്ങനെ അന്യഭാഷാ  സിനിമകളെ പോലെ മലയാള സിനിമകൾ കലക്ഷൻ നേടാത്തതിനെക്കുറിച്ച് ലിസ്റ്റിൻ സ്റ്റീഫൻ  പറയുന്നു  മലയാളത്തിലെ  മിക്ക സിനിമകളും 28 ദിവസത്തിനുള്ളിൽ കലക്ഷൻ നേടുന്നതായിരിക്കുമെന്നും 23 ദിവസത്തിനുള്ളിൽ സിനിമയുടെ പരസ്യം വന്ന് തുടങ്ങുമെന്നും  കളക്ഷൻ  പിന്നെ കുറയുമെന്നുമാണ് ലിസ്റ്റിൻ പറയുന്നത്.  തമിഴിലും തെലുങ്കിലും വലിയ ബിസിനസ് ആണ്  നടക്കുന്നത്. വിജയുടെ ഒക്കെ  സിനിമ 28 ദിവസം കൊണ്ട് തന്നെ  നൂറ് കോടി ലെവലിലേക്ക് സിനിമയുടെ ഷെയർ തന്നെ എത്തുന്നുണ്ട്  .

ആ സമയം  മലയാളത്തിൽ ​ഗ്രോസ് കളക്ഷൻ  ആണ് എത്തുന്നത്  ലിസ്റ്റിൻ പറയുന്നു . ‌കോടികൾ കളക്ഷൻ  നേടിയെന്ന് പറയുന്നതിന് പിന്നിലെ യഥാർത്ഥ കണക്കുകളെക്കുറിച്ചു ലിസ്റ്റിൻ പറയുന്നത് . സാറ്റ്ലെെറ്റ്, ഡിജിറ്റൽ  ബസിനസൊക്കെ വെച്ചാണ് 50 കോടി ക്ലബിലെത്തി എന്നാണ്  പറയുന്നത്,  ഇതിനെ കുറിച്ച് മറ്റു   ചിലർ തള്ളി മറിക്കുന്നതാണ് , അങ്ങനെയാണ്   നൂറ് കോടി എത്തിയെന്ന് പറയുന്നത് . അതിനർത്ഥം നൂറ് കോടി രൂപ പ്രൊഡ്യൂസറുടെ കൈയിൽ കിട്ടി എന്നാണ്. ​ഗ്രോസ്, നെറ്റ് കണക്കുകൾ ആരും  അറിയുന്നില്ല. മലയാളത്തിൽ ഒരു പ്രൊഡ്യൂസർക്ക് കിട്ടാവുന്ന ഏറ്റവും വലിയ തുക 35 കോടി രൂപ വരെയാണ് ലിസ്റ്റിൻ  വ്യക്തമാക്കി.  വരവിനും  മുകളിൽ ചെലവിട്ട് ഒരു സിനിമയെടുക്കാൻ സിനിമയറിയാവുന്ന പ്രെഡ്യൂസർമാർ തയ്യാറാവില്ലെന്നും ലിസ്റ്റിൻ ചൂണ്ടിക്കാട്ടി.

സിനിമാ നിർമാണത്തിലെ സാമ്പത്തികപരമായ മറ്റ് വശങ്ങളെക്കുറിച്ചും ലിസ്റ്റിൻ  സംസാരിച്ചു. പത്ത് കോടി രൂപയുടെ പ്രൊജക്ടിന് നമ്മു‌ടെ കൈയിൽ മൂന്ന് കോടി രൂപയേ ഉള്ളൂവെങ്കിൽ ആറ് കോടി രൂപ ഫിനാൻഷ്യർമാരിൽ നിന്ന് വാങ്ങാം. വിൽക്കാൻ പറ്റുന്ന പ്രൊജക്ട് ആണെങ്കിൽ പണം തരാൻ അവർ തയ്യാറാകും. സാറ്റ്ലൈറ്റ്, ഒടിടി എന്നിവയിൽ നിന്ന് കിട്ടുന്ന പണം റിലീസിന് മുമ്പ് തിയറ്ററിൽ നിന്ന് കിട്ടുന്ന അഡ്വാൻസും ഉപയോ​ഗിച്ച് ഈ പണം തിരിച്ച് കൊടുക്കാൻ സാധിക്കും. ആ സിനിമ വിജയിച്ചാൽ ബാക്കിയുള്ള പൈസ നമുക്ക് മെച്ചമാണ്. എപ്പോഴും അങ്ങനെ സംഭവിക്കാറില്ല . അതെ സമയം  റിവ്യൂകൾ സിനിമകളുടെ ബിസിനസിനെ ബാധിക്കുന്നുണ്ടെന്ന് ലിസ്റ്റിൻ സ്റ്റീഫൻ അഭിപ്രായപ്പെട്ടു. എല്ലാവരും പൈസയ്ക്കാണ് ബിസിനസ്  ചെയ്യുന്നത്. പൈസ കൊടുത്തില്ലെങ്കിൽ നെ​ഗറ്റീവ് റിവ്യൂ എഴുതുന്നുണ്ടെന്നു നിർമാതാവ്  വെളിപ്പെടുത്തി. എല്ലാത്തിനും പൈസ കൊടുത്ത് നിർമാതാക്കൾക്ക് മടുത്തു. ആവേറജ് സിനിമകളിൽ കുറച്ച് കൂടെ പ്രേക്ഷകർ വരുമെന്ന് പ്രതീക്ഷിക്കുമ്പോഴാണ് ഇത് പോലെ നെ​ഗറ്റീവ് റിവ്യൂകൾ വരുന്നതെന്നും ലിസ്റ്റിൻ സ്റ്റീഫൻ ചൂണ്ടിക്കാട്ടി. ​ട്രാഫിക് എന്ന സിനിമയിലൂടെ നിർമാണ രം​ഗത്തേക്ക് കടന്ന് വന്ന ലിസ്റ്റിൻ പിന്നീട് നിരവധി സിനിമകളുടെ ഭാ​ഗമായി.  നടൻ പൃഥിരാജുമായുള്ള കൂട്ടുകെട്ടിന് ശേഷമാണ് ലിസ്റ്റിൻ സ്റ്റീഫൻ കൂടുതൽ വാർത്താ പ്രാധാന്യം നേടുന്നത്. ഇവരൊരുമിച്ച ആദ്യ സിനിമയായ  വിമാനം ​പരാജയപ്പെട്ടെങ്കിലും പിന്നീടുള്ള ഭൂരിഭാ​ഗം സിനിമകളും ഹിറ്റായി. ഗരുഡൻ ആണ് ലിസ്റ്റിൻ നിർമിച്ച് പുറത്തിറങ്ങിയ ഒടുവിലത്തെ സിനിമ.