കെട്ടിക്കൊണ്ട് പോയി ഷോകേസിൽ വെക്കാൻ വേണ്ടി നിന്നെ ആരെങ്കിലും കല്യാണം കഴിക്കുമോ!

ഈ കഴിഞ്ഞ പ്രണയദിനത്തിൽ ഫോട്ടോഷൂട്ടിൽ കൂടി സോഷ്യൽ മീഡിയയുടെ മനം കവർന്ന പെൺകുട്ടിയാണ് ഫാത്തിമ എന്ന പാത്തു. ഫോട്ടോഷൂട്ടിൽ ഉള്ള ഫാത്തിമയുടെ പേരാണ് പാത്തു. കൃത്രിമ കാലുമായി ആത്മവിശ്വാസത്തോടെ ക്യാമറയ്ക്ക് മുന്നിൽ പോസ്സ് ചെയുന്ന…

Pathu Fathima life story

ഈ കഴിഞ്ഞ പ്രണയദിനത്തിൽ ഫോട്ടോഷൂട്ടിൽ കൂടി സോഷ്യൽ മീഡിയയുടെ മനം കവർന്ന പെൺകുട്ടിയാണ് ഫാത്തിമ എന്ന പാത്തു. ഫോട്ടോഷൂട്ടിൽ ഉള്ള ഫാത്തിമയുടെ പേരാണ് പാത്തു. കൃത്രിമ കാലുമായി ആത്മവിശ്വാസത്തോടെ ക്യാമറയ്ക്ക് മുന്നിൽ പോസ്സ് ചെയുന്ന പാത്തുവിനെ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയ ശ്രദ്ധിച്ചത്. ഇപ്പോൾ തന്റെ ജീവിതകഥ തുറന്ന് പറയുകയാണ് പാത്തു.

കൊല്ലം എസ് എൻ കോളേജിൽ ഫിലോസഫി ഫൈനൽ ഇയർ വിദ്യാർത്ഥിനിയാണ്. മോഡലിംഗ് എന്നത് എനിക്ക് പണ്ടേ ഉള്ള ആഗ്രഹം ആയിരുന്നു. ഈ ഫീൽഡിലേക്ക് ഇപ്പോൾ വന്നിട്ട് ഒരു വർഷമേ ആകുന്നുള്ളു. ടിവി യിൽ ഒക്കെ മോഡലിംഗ് ഷോ കാണുമ്പോൾ മുതൽ മനസ്സിൽ തുടങ്ങിയ ആഗ്രഹം ആയിരുന്നു. ജനിച്ചപ്പോൾ തന്നെ എന്റെ വലത് കാലിന് വളർച്ചക്കുറവ് ആയിരുന്നു. കാൽമുട്ടിന് കുറച്ച് താഴെ വരെ മാത്രമേ നീളം ഉണ്ടായിരുന്നുള്ളു. കുറച്ഛ് വലുതായപ്പോൾ കൃത്രിമ കാൽ വെച്ച്. തടിയുടെ കാൽ ആയിരുന്നു അത്. അത് വെച്ചപ്പോൾ മുതൽ കാലിനു ഭയങ്കര വേദന ആയിരുന്നു. ഇരിക്കാനും നടക്കാനും കഴിയാത്ത അവസ്ഥ ആയിരുന്നു. അങ്ങനെ ഹോസ്പിറ്റലിൽ പോയപ്പോൾ ഡോക്ടർ കാലു മുറിച്ച് മാറ്റാൻ ആണ് നിർദേശിച്ചത്. പക്ഷെ 17 വയസ്സ് മാത്രം പ്രായമുള്ള എനിക്ക് വേദന സംഹാരികളുടെ ശക്തി താങ്ങാൻ കഴിയില്ല എന്നും അവർ പറഞ്ഞു. വീട്ടുകാർക്കും അതിനോട് താൽപ്പര്യം ഇല്ലായിരുന്നു.

എന്നാൽ കാൽ മുറിച്ച് മാറ്റണം എന്ന് തന്നെ ഞാൻ വാശി പിടിച്ചു. അങ്ങനെ കാൽ മുറിച്ച് മാറ്റി കഴിഞ്ഞാണ് എനിക്ക് ആശ്വാസം ആയത്. എന്റെ വേദനയും മാറി കാൽ സെറ്റ് ആയി. ഒരുപാട് പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും എല്ലാം എനിക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്. നിനക്ക് നല്ല ഒരു വിവാഹ ജീവിതം ഉണ്ടാകുമോ? നിന്നെ ആരെങ്കിലും കല്യാണം കഴിക്കുമോ? ഷോ കേസിൽ വെക്കാനായി നിന്നെ ആരെങ്കിലും കെട്ടിക്കൊണ്ട് പോകുമോ എന്ന് തുടങ്ങിയ നിരവധി ചോദ്യങ്ങൾ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഞാൻ അതൊന്നും കാര്യമാക്കുന്നില്ല. ഇപ്പോൾ ഞാൻ എന്റെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും പിന്നാലെയാണ്. ആഗ്രഹങ്ങൾ ഓരോന്നായി നേടിയെടുക്കുമ്പോൾ അടുത്ത ആഗ്രഹങ്ങൾ നിറവേറ്റുന്നതിനായി മനസ്സിനെ പ്രാപ്തമാക്കികൊണ്ടിരിക്കുകയാണ്.