ജീവിതകാലം മുഴുവന്‍ ഈ നിമിഷം ഞങ്ങള്‍ ഓര്‍ക്കും!! മകളുടെ വീഡിയോ പങ്കുവെച്ച് പേര്‍ളി!!

മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ താര കുടുംബമാണ് പേര്‍ളി മാണിയുടേത്. ഇവരുടെ കുടുംബത്തിലെ ഓരോ സന്തോഷ വാര്‍ത്തയും ആരാധകര്‍ ആഘോഷമാക്കി മാറ്റാറുണ്ട്. ഇപ്പോഴിതാ തന്റെ മകള്‍ നിലായുടെ പുതിയ വീഡിയോ പങ്കുവെച്ച് ഏറ്റവും സന്തോഷം തരുന്നൊരു വാര്‍ത്ത പുറത്ത് വിട്ടിരിക്കുകയാണ് പേര്‍ളി. നിലാ മോള്‍ തന്റെ ആദ്യ ചുവടുകള്‍ തനിയെ വെയ്ക്കുന്ന വീഡിയോ ആണ് പേര്‍ളി പങ്കുവെച്ചിരിക്കുന്നത്.

284494235_564371548590110_7963456309912057925_n

നില മോളുടെ ആദ്യത്തെ കാല്‍വെയ്പ്പുകള്‍ എന്ന് പറഞ്ഞുകൊണ്ട് പേര്‍ളിയും ശ്രീനിഷുമാണ് ഈ വീഡിയോ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പങ്കുവെച്ചത്. മകളുടെ ഈ ചുവടുവെയ്പ്പുകള്‍ ഒരിക്കലും മറക്കില്ലെന്നും ജീവിതകാലം മുഴുവനും ഞങ്ങള്‍ ഈ സുന്ദര നിമിഷം ഓര്‍ത്ത് വെയ്ക്കും എന്നുമാണ് ഇരുവരും മകളുടെ വീഡിയോ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്. അച്ഛനും അമ്മയ്ക്കും അരികിലേക്ക് പിച്ച വെച്ച് നടക്കുന്ന നിലാ മോളുടെ വീഡിയോ

 

View this post on Instagram

 

A post shared by Srinish Aravind (@srinish_aravind)

ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു, പേര്‍ളിയെ പോലെ തന്നെ താരത്തിന്റെ കുടുംബത്തോടും ആരാധകര്‍ക്ക് വലിയ സ്‌നേഹമാണ്. കുഞ്ഞ് നിലാ എത്തിയതോടെ അത് ഇരട്ടിയായി. നിലാ യ്ക്ക് മാത്രം നിരവധിപ്പേരാണ് സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ ആരാധകരായി ഉള്ളത്. കുഞ്ഞിന്റെ ഓരോ വിശേഷങ്ങളും പേര്‍ളി സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ തന്റെ മകളുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട വിശേഷവും പേര്‍ളി തന്റെ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. ബിഗ്ഗ് ബോസ്സ് മലയാളം റിയാലിറ്റി ഷോയിലൂടെയാണ് പേര്‍ളിയും ശ്രീനിഷും പ്രണയത്തിലാകുന്നത്. അന്ന് അതൊരു ലവ് സ്ട്രാറ്റര്‍ജി ആണെന്ന് പലരും കുറ്റപ്പെടുത്തി എങ്കിലും ജീവിതത്തില്‍ ഒന്നായി.. സന്തോഷമായി ജീവിച്ച് കാണിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ഇരുവരും.

Previous articleഅദ്ദേഹം എന്തിനാണ് അങ്ങനെ ചെയ്തത് എന്ന് ഇപ്പോഴും അറിയില്ല..! ജയന്റെ അപകട മരണത്തെ കുറിച്ച് വിധുബാല!!
Next articleകെഎസ്ആര്‍ടിസിയുടെ ട്രെയിന്‍! വെസ്റ്റിബുള്‍! കൊച്ചിയിലെത്തി!!