നിലയെ ട്രോളി പേർളി; കുഞ്ഞിനെയെങ്കിലും വെറുതെ വിട്ടൂടെയെന്ന് ആരാധകർ

മലയാളികളുടെ ഇഷ്ടതാരങ്ങളാണ് പേർളി മാണിയും ശ്രീനിഷും. ഇപ്പോൾ അവരെക്കാളും മലയാളികൾക്ക് ഇഷ്ടം അവരുടെ മകളായ നിലയെയാണ്. അവതാരകയും നടിയുമായ പേർളി മാണിയും നടനായ ശ്രീനിഷും ബിഗ്‌ബോസിൽ വെച്ച് പ്രണയിക്കുകയും പിന്നീട് വിവാഹിതരാവുകയും ചെയ്യുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം മകളുടെ ഫോട്ടോയും വീഡിയോ പങ്കുവെക്കാറുണ്ട്.മകളുടെ മനോഹരമായ ചിത്രങ്ങളാണ് പേർളി മാണി പങ്കുവെച്ചിരിക്കുന്നത്.ടിവിയിൽ കാർട്ടൂൺ കാണുകയാണ് കുഞ്ഞു നില.ചാനൽ മാറ്റാൻ നില ഉപയോഗിക്കുന്നതാവട്ടെ എസി റിമോർട്ടും. ‘ചാനൽ മാറ്റാൻ നില എസിയുടെ റിമോർട്ട് ആണ് ഉപയോഗിക്കുന്നത് ‘എന്ന ക്യാപ്ഷനോടെയാണ് പേർളി മാണി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

എന്നാൽ ആരാധകരാകട്ടെ തങ്ങളുടെ കുഞ്ഞുനിലയുടെ ചിത്രത്തിന് നിരവധി കമന്റുകളാണ് ഇട്ടിരിക്കുന്നത്. നിലയെ കാണാൻ എന്തൊരു ഭംഗിയാണ്. കണ്ണുകൾ സൂപ്പറാണ് തുടങ്ങഇ നിരവധി കമന്റുകളാണുള്ളത്.2021 ലാണ് ശ്രീനിഷിനും പേർളി മാണിയ്ക്കും മകൾ നില ശ്രീനിഷ് ജനിക്കുന്നത്.കുഞ്ഞു നിലയുടെ പുതിയ ഫോട്ടോയ്ക്കും വീഡിയോയ്ക്കുമായി കാത്തിരിക്കുകയാണ് ആരാധകർ

 

Previous articleലിഫ്റ്റ് ചോദിച്ച് കയറിയ അപരിചിതന്‍ ബൈക്ക് യാത്രികനെ വിഷം കുത്തിവച്ച് കൊലപ്പെടുത്തി
Next articleഅതീവ ഗ്ലാമറസ്സായി ജാന്‍വി കപൂര്‍; പുതുതലമുറയെ വഴി തെറ്റിക്കുമെന്ന് കമന്റുകള്‍