ശരത് അപ്പാനിയുടെ പാന്‍ ഇന്ത്യന്‍ ചിത്രം! എല്ലാവരുടേയും പ്രാര്‍ത്ഥന വേണമെന്ന് നടന്‍

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് അപ്പാനി ശരത്ത്. 2017 മുതല്‍ സിനിമാ രംഗത്തുള്ള അപ്പാനി ശരത്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയുടെ വിശേഷങ്ങളാണ് ഇപ്പോള്‍…

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് അപ്പാനി ശരത്ത്. 2017 മുതല്‍ സിനിമാ രംഗത്തുള്ള അപ്പാനി ശരത്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘പോയിന്റ് റേഞ്ച്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ശരത് അപ്പാനി നായകനാകുന്നത്. സൈനു ചാവക്കാടന്‍ സംവിധാനം ചെയ്യുന്ന ചിത്രം, പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് എത്തുന്നത്. സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇപ്പോള്‍ നടന്‍. തന്റെ പുതിയ ചിത്രത്തിന് എല്ലാവരുടേയും പ്രാര്‍ത്ഥനയും അനുഗ്രഹവും വേണമെന്നും നടന്‍ കുറിക്കുന്നു. DM പ്രൊഡക്ഷന്‍ ഹൗസും തിയ്യാമ്മ പ്രോഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിച്ച് സൈനു ചാവക്കാടന്‍ സംവിധാനം ചെയ്യുന്ന പോയിന്റ് റേഞ്ച് എന്ന ഞങ്ങളുടെ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു.. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഒപ്പമുണ്ടാകും എന്ന പ്രതീക്ഷയോടെ.. അപ്പാനി ശരത്….! എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് അപ്പാനി ശരത്ത് കുറിച്ചത്.

മിഥുന്‍ സുബ്രന്റെ കഥയ്ക്ക് ബോണി അസ്സനാര്‍ തിരക്കഥയൊരുക്കി ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘പോയിന്റ് റേഞ്ച്’ എത്തുക. ടോണ്‍സ് അലക്‌സാണ് ചിത്രത്തിന്റെ ഛായാഗ്രഹണം എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത്. അപ്പാനി ശരത്തിനൊപ്പം മലയാള സിനിമയുടെ പ്രിയ താരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്.

 

View this post on Instagram

 

A post shared by Sarath Kumar (@sarath_appani)

റിയാസ് ഖാന്‍, ഹരീഷ് പേരടി, മുഹമ്മദ് ഷാരിക്, സനല്‍ അമാന്‍, ജോയി ജോണ്‍ ആന്റണി, ഷഫീക് റഹ്‌മാന്‍ ,ആരോള്‍ ഡാനിയേല്‍, അരിസ്റ്റോ സുരേഷ്, ചാര്‍മിള, ഡയാന ഹമീദ് തുടങ്ങി മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.