
സാമൂഹിക പ്രസക്തിയുള്ള പ്രമേയം ചർച്ച ചെയ്യുന്ന ചലച്ചിത്രം ൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത വ്യക്തികളുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു.ബഹുമാനപ്പെട്ട കേരള പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയാണ് പോസ്റ്റർ പ്രകാശനം ചെയ്തത്.
എക്സ്പിരിമെന്റൽ ചിത്രമായാണ്’വേറൊരു കേസ്’ അണിയറയിൽ ഒരുങ്ങുന്നത്.നീതി നിഷേധങ്ങൾക്കെതിരെ വിരൽ ചൂണ്ടുന്ന ചിത്രമാണിതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ഒരു പോലീസ് സ്റ്റേഷനിലെ സി.ഐയുടെ മുറിയിൽ മാത്രമായിട്ടാണ് ചിത്രീകരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ഷെബി ചൗഘട്ട് ആണ് ചിത്രത്തിൻ്റെ സംവിധായകൻ.വിജയ് നെല്ലിസ്, അലൻസിയർ, ബിന്നി സെബാസ്റ്റ്യൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. കുറച്ച് കാലത്തിന് ശേഷം അലൻസിയർ ശക്തമായ കഥാപാത്രവുമായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ഹരീഷ് വി.എസ്. തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നു. ഗുരുവായൂർ സ്വദേശി ഫുവാദ് പനങ്ങായ് ആണ് ചിത്രത്തിന്റെ നിർമ്മാണം. രജീഷ് രാമൻ ഛായാഗ്രഹണവും അമൽ ജി. സത്യൻ എഡിറ്റിംഗും നിർവഹിക്കുന്നു. ‘കാക്കിപ്പട’ പോലെയുള്ള സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്ത സംവിധായകനാണ് ഷെബി ചൗഘട്ട് എന്നതിനാൽ, ഈ ചിത്രത്തെ പ്രേക്ഷകർ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.











