സമരം ചെയ്യുന്ന ആശാപ്രവർത്തകരുടെ പ്രശ്‌നത്തിൽ കേരളത്തിന് ഒന്നും ചെയ്യാനാകില്ല;പരിഹാരം കാണേണ്ടത് കേന്ദ്ര സർക്കാർ, എ കെ ബാലൻ

സമരം ചെയ്യുന്ന ആശവര്‍ക്കര്‍മാരുടെ പ്രശ്നത്തില്‍ കേരളത്തിന് ഒന്നും ചെയ്യാനാകില്ലന്നും , ഇതിന് പരിഹാരം കാണേണ്ടത് കേന്ദ്ര സർക്കാരാണെന്നും മുതിർന്ന സിപിഎം നേതാവ് എ കെ ബാലന്‍. സംസ്ഥാനം സമരത്തിനും ,സമരം നടത്തുന്നവർക്കും തങ്ങൾ എതിരല്ലെന്നും എ കെ ബാലന്‍ കൂട്ടിച്ചേർത്തു. അതേസമയം കേരളത്തിൽ യുഡിഎഫ് ഇനിയും അധികാരത്തിൽ വരാൻ പോകുന്നില്ലെന്നും എ കെ ബാലന്‍ പരിഹസിച്ചു പറഞ്ഞു.കേന്ദ്രം നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ കേരളം നല്‍കുന്നുണ്ടെന്നും എ കെ ബാലന്‍ പറഞ്ഞു.

എന്നാൽ , യുഡിഎഫ് അധികാരത്തിൽ വന്നാൽ ആശ വർക്കർമാരുടെ പ്രശ്നം പരിഹരിക്കുമെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനക്കെതിരെയും എ കെ ബാലന്‍ സംസാരിച്ചു. അതിന് ഇനിയും യുഡിഎഫ് അധികാരത്തിൽ വരാൻ പോകുന്നില്ല എ കെ ബാലന്‍ പറഞ്ഞു. എല്‍ഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് ഉറപ്പായതുകൊണ്ടാണ് യുഡിഎഫ് പിച്ചും പേയും പറയുന്നത്. എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് കോൺഗ്രസ് തന്നെ പറയുന്നു. അതുകൊണ്ടാണ് ഗ്രഹണി പിടിച്ച പോലെ ഓരോന്ന് പറയുന്നത്. കോൺഗ്രസ് അധികാരത്തിൽ വരില്ല എന്നുള്ളത് കൊണ്ട് ശമ്പളം കൂട്ടി നൽകുമെന്നതടക്കം വാഗ്ദാനങ്ങൾ അവർക്ക് പറയാമെന്നും എ കെ ബാലന്‍ പരിഹസിച്ചു