
അടുത്തിടെ ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ചുള്ള വിഷയത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. താൻ മരിക്കുന്നത് വരെ രാഷ്ട്രീയത്തിൽ തുടരണമെന്ന് ആഗ്രഹിക്കുന്ന ആളല്ല , ഞാനൊരു പ്രായം മനസ്സിൽ കണ്ടുവെച്ചിട്ടുണ്ട്. അന്ന് ഞാൻ രാഷ്ട്രീയത്തിൽ നിന്ന് റിട്ടയർ ചെയ്യും. അതും പൂർണ ഇഷ്ടത്തോടെയായിരിക്കും. പുതുതലമുറ എന്നെ മറികടന്ന് പോകുന്നത് എനിക്ക് സന്തോഷത്തോടെ കാണാനാകണം. നമ്മളെക്കാൾ കഴിവുള്ളർ നമ്മൾക്ക് ചുറ്റുമുണ്ട് എന്നും അദ്ദേഹം പറയുന്നു.
കൂടാതെ അദ്ദേഹം പറയുന്നു,കേരളത്തിൽ മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും അവകാശപ്പെടാനാകാത്ത ശക്തമായ നേതൃത്വം യുഡിഎഫിനുണ്ട്. നിയമസഭയിൽ യുവാക്കളാണ് കോൺഗ്രസിനെ നയിക്കുന്നത്. മഹിളാ കോൺഗ്രസ്, കെഎസ് യു, യൂത്ത് കോൺഗ്രസ് എന്നിവയിൽ എല്ലാം ശക്തമായ നേതൃത്വമുണ്ട്. കേരളത്തിൽ കോൺഗ്രസിന്റെ ഭാവി സുരക്ഷിതമാണ്, കഴിഞ്ഞ മൂന്നര വർഷം കൊണ്ട് ശക്തമായ രണ്ടാം നിര, മൂന്നാം നിര കോൺഗ്രസ് വളർത്തിയിട്ടുണ്ട് എന്നും വി ഡി സതീശൻ പറഞ്ഞു. കോൺഗ്രസിൽ ഗ്രൂപ്പില്ലായെന്ന് ഞാൻ പറയുന്നില്ല. ഗ്രൂപ്പുണ്ട്. എല്ലാക്കാലത്തും കോൺഗ്രസിൽ ഗ്രൂപ്പുണ്ട്. പല തോൽവിയുടെയും കാരണം ഗ്രൂപ്പുകളുടെ അതിപ്രസരമാണ് എന്നും അദ്ദേഹം പറയുന്നു.കൂടാതെ പാർട്ടിയേക്കാൾ വലുതല്ല, ഗ്രൂപ്പെന്ന് യാഥാർഥ്യം ഞങ്ങൾക്കുണ്ട് എന്നും വി ഡി സതീശൻ പറഞ്ഞു.











