Home Politics

രാഷ്‌ട്രപതിക്ക് സുരക്ഷയൊരുക്കുന്ന സുന്ദരൻ; ആരാണ് മേജർ ഋഷഭ് സിംഗ് സാംബിയാൽ?

നമ്മുടെ രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്റെ ഒപ്പം എപ്പോഴും സുരക്ഷയൊരുക്കി തോക്കുമായി നിൽക്കുന്ന ആ സുന്ദരനായ സൈനികനെ ശ്രദ്ധിക്കാത്ത ഇന്ത്യക്കാർ കുറവായിരിക്കും. എലൈറ്റ് 4 പാരാ സ്പെഷ്യൽ ഫോഴ്‌സ് ഓഫീസറും നിലവിൽ പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ ADCയുമായ മേജർ ഋഷഭ് സിംഗ് സാംബിയാൽ ആണത്.

സോഷ്യൽ മീഡിയയിൽ ഒത്തിരി ഫാൻസ്‌ ഉളള ഉദ്യോഗസ്ഥൻ ആണ് ഇദ്ദേഹം. സാംബിയലിന്റെ ആകർഷകമായ സൈനിക ലുക്ക് , ശാന്തമായ പെരുമാറ്റം, പിന്നെ അദ്ദേഹത്തിന്റെ ആ സൗന്ദര്യം എന്നിവ അദ്ദേഹത്തെ ഇതിനകം തന്നെ ഇന്റർനെറ്റ് സെൻസേഷനാക്കി മാറ്റിയിട്ടുണ്ട്.

ജമ്മുവിൽ നിന്നുള്ള ദോഗ്ര രജപുത്രനായ സാംബിയാൽ 2021-ൽ ജാട്ട് റെജിമെന്റിന്റെ കമാൻഡിംഗ് ക്യാപ്റ്റനായിരിക്കെ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിൽ നിന്ന് “ബെസ്റ്റ് മാർച്ചിംഗ് കണ്ടിജന്റ് ട്രോഫി” നേടിയ റിപ്പബ്ലിക് ദിന പരേഡ് സംഘത്തെ നയിച്ചപ്പോഴാണ് ആദ്യമായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

അദ്ദേഹത്തിന്റെ കൃത്യത, അച്ചടക്കം, നേതൃത്വം എന്നിവ എല്ലാ സൈനിക വൃത്തങ്ങളിലും വ്യാപകമായി പ്രശംസിക്കപ്പെട്ടു. ഇപ്പോൾ രാഷ്ട്രപതിയുടെ എഡിസി ആയി സേവനമനുഷ്ഠിക്കുന്ന സാംബിയാൽ, ഒരു ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥന് ലഭിക്കാവുന്ന ഏറ്റവും അഭികാമ്യമായ പദവികളിൽ ഒന്നാണ് വഹിക്കുന്നത്.

കഴിഞ്ഞയിടെ രാഷ്‌ട്രപതി ദ്രൗപതി മുർമു കേരളത്തിൽ ‘ശബരിമല’ സന്ദർശനത്തിന് എത്തിയപ്പോഴും കേരളത്തിലെ യുവ തലമുറ ഏറെ തിരഞ്ഞത് മേജർ ഋഷഭ് സിംഗിന്റെ മുഖമായിരുന്നു . എന്നാൽ അദ്ദേഹം അന്ന് രാഷ്ട്രപതിയെ അനുഗമിക്കാൻ ഉണ്ടായിരുന്നില്ല .

[youtube-feed feed=1]