അങ്ങനെ ചെയ്തപ്പോൾ താൻ ഹിന്ദിക്കാരി ആണോ എന്ന് പലരും ചോദിച്ചിരുന്നു!

സീ കേരളത്തിൽ പുതിയതായി സംപ്രേക്ഷണം ആരംഭിച്ച പരമ്പരയാണ് മിസ്റ്റർ ഹിറ്റ്ലർ. ഷാനവാസും മേഘ്ന വിൻസെന്റും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പരമ്പര തുടക്കം മുതൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണം ആണ് നേടുന്നത്. കുറെ നാളുകൾക്ക്…

ponnamma babu about serial

സീ കേരളത്തിൽ പുതിയതായി സംപ്രേക്ഷണം ആരംഭിച്ച പരമ്പരയാണ് മിസ്റ്റർ ഹിറ്റ്ലർ. ഷാനവാസും മേഘ്ന വിൻസെന്റും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പരമ്പര തുടക്കം മുതൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണം ആണ് നേടുന്നത്. കുറെ നാളുകൾക്ക് ശേഷം പൊന്നമ്മ ബാബു മിനിസ്ക്രീനിലേക്ക് തിരിച്ചു വന്നു എന്ന ഒരു പ്രത്യേകത കൂടി പരമ്പരയ്ക്ക് ഉണ്ട്. ഷാനവാസിന്റെ അമ്മയുടെ കഥാപാത്രത്തെയാണ് പൊന്നമ്മ അവതരിപ്പിക്കുന്നത്. ഇടവേളയ്ക്ക് ശേഷം പൊന്നമ്മയെ വീണ്ടും സ്‌ക്രീനിൽ കണ്ടതിന്റെ സന്തോഷത്തിൽ ആണ് ആരാധകരും. ഇപ്പോഴിതാ തന്റെ പരമ്പരയുടെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് പൊന്നമ്മ ബാബു.

കുറച്ച് നാളുകൾക്ക് ശേഷം വീണ്ടും മിനിസ്‌ക്രീനിൽ വരാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്. നേര്ത്തയും സീരിയലുകളിൽ അഭിനയിക്കുന്ന സമയത്ത് നമ്മുടെ വസ്ത്രധാരണം എല്ലാം ആളുകൾ ഒരുപാട് ശ്രദ്ധിക്കാറുണ്ടായിരുന്നു. ആ സാരി കൊള്ളാമായിരുന്നു ചേച്ചി, ആ മാല കൊള്ളാമായിരുന്നു എന്നൊക്കെ ആളുകൾ പറഞ്ഞിരുന്നു. ഈ പരമ്പരയിലും കുറച്ച് റിച്ച് ആയ കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. അപ്പോൾ വസ്ത്രങ്ങളും ആഭരങ്ങളും അത് പോലെ ഉള്ളത് വേണം ധരിക്കാൻ. ഈ പരമ്പര തന്നെ തമിഴിലും തെലുങ്കിലും എല്ലാം സംപ്രേക്ഷണം ചെയ്യുന്നുണ്ട്. അവർ ഒരുപാട് ആഭരണങ്ങൾ ഒക്കെയാണ് ധരിക്കുന്നത്.  എന്നാൽ അത്രയും ആഭരണങ്ങൾ ഇവിടെ നമുക്ക് പറ്റില്ല. ഓരോ ഭാഷയ്ക്ക് അനുസരിച്ചും പ്രേഷകരുടെ അഭിരുചിക്കനുസരിച്ചും അതൊക്ക മാറിക്കൊണ്ടിരിക്കും. ആദ്യമൊക്കെ ഞാൻ കോളർ ഉള്ള ബ്ലൗസ് ആയിരുന്നു ധരിച്ചിരുന്നത്. എന്നാൽ അത് കണ്ടിട്ട് പലരും ചോദിച്ചും പരമ്പരയിൽ ഹിന്ദികഥാപാത്രത്തെ ആണോ അവതരിപ്പിക്കുന്നത് എന്ന്. മലയാളി ലുക്ക് ഇല്ല എന്ന് മനസ്സിലായപ്പോൾ കോളർ ഉപേക്ഷിച്ച് സാദാരണ നമ്മുടെ നാട്ടിൽ ഉപയോഗിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ ഉപയോഗിക്കാൻ തുടങ്ങി.

തുടക്കത്തിൽ ഒക്കെ ഞാൻ ഒരുപാട് മേക്കപ്പും ഇട്ട് ചുമന്ന സാരിയും ആഭരണങ്ങളും ഒക്കെ ധരിച്ചാണ് അഭിനയിച്ചുകൊണ്ടിരുന്നത്. എന്നാൽ ആ എപ്പിസോഡുകൾ സംപ്രേക്ഷണം ചെയ്തത് കണ്ടു ഞാൻ ഞെട്ടി പോയി. കാരണം എല്ലാം അടിമുടി ചുമന്ന നിറത്തിൽ. ഇത് തിരക്കിയപ്പോൾ ആണ് അറിയുന്നത് ഗ്രെയിഡിങ്ങ് കഴിയുമ്പോഴേക്കും ഇങ്ങനെ വരുമെന്ന്. അതിനു ശേഷം ഞാൻ കുറച്ച് മേക്കപ്പ് മാത്രമേ ഇടാറുള്ളു. ഗ്രെയിഡിങ്ങ് കഴിഞ്ഞു കാണുമ്പോൾ കറക്റ്റ് മേക്കപ്പ് ആകാൻ തുടങ്ങി പിന്നീട്.