ആഗ്രഹിക്കുന്ന കാര്യങ്ങൾ മിക്കതും ചെയ്യുന്നത് കൊണ്ട് തന്നെ ഈ തുടക്കം ജീവിതത്തിൽ വലിയ സന്തോഷം നൽക്കുന്നുവെന്ന് പൂർണിമ ഇന്ദ്രജിത്ത്

സിനിമാ ലോകത്തിലെ ഒരു മികച്ച അഭിനേത്രി എന്നതിന് ഉപരിയായി ഒരു മികച്ച ഫാഷൻ ഡിസൈനർ കൂടിയാണ് പൂർണിമ ഇന്ദ്രജിത്ത്.ഇപ്പോളിതാ അതിനേക്കാൾ ഒക്കെ ഉപരിയായി മറ്റൊരു ദൈവികമായ മേഖലയിലേക്ക് ചുവട് വെപ്പ് നടത്തിയിരിക്കുകയാണ്.അത് കൊണ്ട് തന്നെ…

indrajith-poornima

സിനിമാ ലോകത്തിലെ ഒരു മികച്ച അഭിനേത്രി എന്നതിന് ഉപരിയായി ഒരു മികച്ച ഫാഷൻ ഡിസൈനർ കൂടിയാണ് പൂർണിമ ഇന്ദ്രജിത്ത്.ഇപ്പോളിതാ അതിനേക്കാൾ ഒക്കെ ഉപരിയായി മറ്റൊരു ദൈവികമായ മേഖലയിലേക്ക് ചുവട് വെപ്പ് നടത്തിയിരിക്കുകയാണ്.അത് കൊണ്ട് തന്നെ ആ സന്തോഷത്തിനെ കുറിച്ചാണ് താരം വ്യക്തമാക്കുന്നതും.താരം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയത് പുതിയൊരു ആരംഭം കുറിക്കാൻ പോകുന്നു എന്നാണ്.ഈ വിജയദശമി എന്ന ദിവസം എനിക്ക് സുപ്രധാനമായിരുന്നു.

Poornima 3
Poornima 3

അവസാനം എന്റെ  എല്ലാ പിന്നോട്ടടികളും,ഒഴികഴിവുകളും മാറ്റിവെച്ച്‌ കൊണ്ട് തന്നെ എപ്പോഴും ഞാന്‍ ആഗ്രഹിക്കുന്ന എന്തെങ്കിലും ചെയ്യാന്‍ എന്നെ അത് പ്രേരിപ്പിക്കുന്നു.എല്ലാം തന്നെ തുടങ്ങിയിടത്ത് നിന്നും വേരുകളിലെ തന്നെ മടങ്ങുകയാണെന്ന് താരം കുറിപ്പിലൂടെ വ്യക്തമാക്കി.എന്റെ ചെറുപ്പ കാലത്തേ ഓർമ്മകൾ എല്ലാം തന്നെ പുതുക്കി എന്റെ മനസ്സിലെ കുട്ടിയെ ഉണർത്തുകയാണ്.ഈ ദിവസം ഞാൻ എന്റെ ജീവിതത്തിലേക്ക് ആ താളലയം തിരിച്ചു കൊണ്ട് വന്നിരിക്കുകയാണ്.

indrajith
indrajith

ഈ പ്രത്യേകതയുള്ള ദിവസം തന്നെ ഞാൻ നൃത്തലോകത്തിലേക്ക് മടങ്ങുകയാണ്.ഈ സ്ഥലം എനിക്ക് ഏറ്റവും കൂടുതൽ സന്തോഷം തരുന്നതാണ്.അത് കൊണ്ട് തന്നെ ഏറ്റവും കൂടുതൽ ആവേശഭരിത തന്നെയാണ് ഞാൻ.പക്ഷെ എന്നാൽ ഏറ്റവും കൂടുതൽ സന്തുഷ്ടന്‍ ആരാണെന്ന് ഓർക്കുക അത് എന്റെ സ്ഥിരം ഇന്ദ്രജിത്ത്.ഈ സന്തോഷ നിമിഷത്തിന് വേണ്ടി എന്റെ ഹൃദയവും കാലുകളും ഒരേ പോലെ തയ്യാറാണ്.താരം തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

Poornima 1
Poornima 1

ഒരു സിനിമാ താരം എന്നതിനേക്കാൾ ഉപരിയായി ഏറ്റവും  മികച്ച ഒരു ടെലിവിഷൻ അവതാരിക കൂടിയാണ് പൂർണിമ ഇന്ദ്രജിത്ത്. വളരെ കുറച്ചു നാളുകൾ കൊണ്ട് തന്നെ താരം ആരംഭിച്ച പ്രാണ’ എന്ന സ്ഥാപനം ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിരുന്നു. പ്രാണയുടെ എടുത്തു പറയേണ്ടതായ  പ്രവര്‍ത്തനങ്ങള്‍ എന്തെന്നാൽ ഇന്ത്യന്‍, പാശ്ചാത്യ ട്രെന്‍ഡിന്റെ കൂടെ തന്നെ കേരള കൈത്തറിയിലും ഏറ്റവും കൂടുതൽ ശ്രദ്ധ പതിപ്പിച്ചിരുന്നു.അതെ പോലെ മറ്റൊരു സുപ്രധാന കാര്യം എന്തെന്നാൽ പ്രളയകാലത്ത് വളരെ ദുരിതത്തിൽ അകപ്പെട്ടു പോയ നെയ്ത്തുകാരെ പുനരുജ്ജീവിപ്പിക്കാന്‍ വേണ്ടി സേവ് ദി ലൂം എന്ന ഒരു കൂട്ടായ്മയും താരം തന്നെ രൂപീക്കരിച്ചിരുന്നു.വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ വലിയ ഒരു സ്ഥാനം നേടുവാൻ താരത്തിന് കഴിഞ്ഞിരുന്നു.