വിലക്ക് നീങ്ങി, സൈജു കുറിപ്പ് ചിത്രം ‘പൊറാട്ട് നാടകം’ റിലീസിന്

സ്റ്റേ നീങ്ങി, സൈജു കുറിപ്പ് ചിത്രം ‘പൊറാട്ട് നാടകം’ തിയ്യേറ്ററിലേക്ക്. പകര്‍പ്പവകാശ ലംഘനത്തിന്റെ പേരില്‍ സിനിമയുടെ റിലീസ് എറണാകുളം ഫസ്റ്റ് ക്ലാസ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് കോടതി തടഞ്ഞിരുന്നു. ജനുവരിയില്‍ ചിത്രം തീയേറ്ററുകളില്‍ എത്തും. സിനിമയ്ക്കെതിരെ…

സ്റ്റേ നീങ്ങി, സൈജു കുറിപ്പ് ചിത്രം ‘പൊറാട്ട് നാടകം’ തിയ്യേറ്ററിലേക്ക്. പകര്‍പ്പവകാശ ലംഘനത്തിന്റെ പേരില്‍ സിനിമയുടെ റിലീസ് എറണാകുളം ഫസ്റ്റ് ക്ലാസ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് കോടതി തടഞ്ഞിരുന്നു. ജനുവരിയില്‍ ചിത്രം തീയേറ്ററുകളില്‍ എത്തും.

സിനിമയ്ക്കെതിരെ വന്ന ആരോപണങ്ങള്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ കോടതിയില്‍ നിഷേധിച്ചിരുന്നു. ആരോപണം തെറ്റായിരുന്നുവെന്ന് തെളിഞ്ഞാല്‍ മാനനഷ്ടക്കേസ് നല്‍കുമെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു. അഡ്വ.മുഹമ്മദ് സിയാദാണ് നിര്‍മാതാവിനും തിരക്കഥാകൃത്തിനും വേണ്ടി ഹാജരായത്.

ഇരുഭാഗത്തിന്റേയും വാദങ്ങള്‍ കേട്ട എറണാകുളം അഡീഷണല്‍ ജില്ലാ കോടതി (നമ്പര്‍ 1) ഉപാധികളോടെയാണ് ചിത്രത്തിന്റെ സ്റ്റേ നീക്കിയത്. സിനിമയുടെ റിലീസിന് ശേഷം ആരോപണം ഉന്നയിച്ച വ്യക്തികള്‍ക്ക് സത്യം ബോധ്യമാകുമെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.

ആരോപണം തെറ്റായിരുന്നുവെന്ന് തെളിയിക്കപ്പെട്ടാല്‍ ഹര്‍ജിക്കാര്‍ക്കെതിരെ മാനനഷ്ടമുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും സംവിധായകന്‍ നൗഷാദ് സാഫ്രോണ്‍, നിര്‍മാതാവ് വിജയന്‍ പള്ളിക്കര,തിരക്കഥാകൃത്ത് സുനീഷ് വാരനാട്, നടന്‍ സൈജു കുറുപ്പ് എന്നിവര്‍ പറയുന്നു.