മാരുതിയുടെ ചിത്രത്തിൽ പ്രഭാസ് പ്രേതമാകുന്നു

ഒരൊറ്റ ചിത്രത്തിലൂടെ ഇന്ത്യൻ സിനിമാ ആരാധകരുടെ പ്രിയ താരമായി മാറിയ നടനാണ് പ്രഭാസ്. അതിനാൽ തന്നെ പ്രഭാസിന്റെ പുതിയ സിനിമകളുടെ വിശേഷങ്ങൾക്കായി ആരാധകർ കാത്തിരിക്കാറുണ്ട്്. ഇപ്പോഴിതാ മാരുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രഭാസ് നായകനാകുന്നുവെന്നാണ്്…

ഒരൊറ്റ ചിത്രത്തിലൂടെ ഇന്ത്യൻ സിനിമാ ആരാധകരുടെ പ്രിയ താരമായി മാറിയ നടനാണ് പ്രഭാസ്. അതിനാൽ തന്നെ പ്രഭാസിന്റെ പുതിയ സിനിമകളുടെ വിശേഷങ്ങൾക്കായി ആരാധകർ കാത്തിരിക്കാറുണ്ട്്. ഇപ്പോഴിതാ മാരുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രഭാസ് നായകനാകുന്നുവെന്നാണ്് പുതിയ പുതിയ വാർത്ത. ചിത്രത്തിലെ പ്രഭാസെത്തുന്നത് വ്യത്യസ്തമായ കഥാപാത്രമായിട്ടാണ്.


മാരുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘രാജ ഡിലക്‌സ്’ എന്നാണ് ഇരട്ടവേഷത്തിലാണ് ചിത്രത്തിൽ പ്രഭാസെത്തുക. ഒരു പഴയ തിയറ്റർ ഉടമസ്ഥനായും പ്രേതമായുമാണ് പ്രഭാസിനെ ചിത്രത്തിൽ കാണാൻ കഴിയുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ‘രാജ ഡീലക്‌സ്’ ഒരു ഹൊറർ കോമഡി ചിത്രമായിട്ടാണ് ഒരുക്കുന്നത്. എന്നാൽ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

അതേ സമയം കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാറാണ് പ്രഭാസ് നായകനായിയെത്തുന്ന മറ്റൊരു ചിത്രം. സിനിമയിൽ മലയാളി താരം പൃഥ്വിരാജും ഒരു പ്രധാനപ്പെട്ട വേഷത്തിൽ അഭിനയിക്കുന്നുണ്ട്. പൃഥ്വിരാജിന്റെ ക്യാരക്ടർ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ശ്രുതി ഹാസൻ ആണ് സിനിമയിൽ നായികയായി എത്തുന്നത്.ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്നത് മധു ഗുരുസ്വാമിയാണ്. സ്റ്റാർ സംവിധായകനായ പ്രശാന്ത് നീലും പ്രഭാസും പൃഥ്വിരാജും ഒന്നിക്കുന്നു ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.