വ്യത്യസ്ത ഗെറ്റപ്പിൽ പ്രാർത്ഥന, പൂർണിമയുടെ മകൾ തന്നെയെന്ന് സോഷ്യൽ മീഡിയ

മലയാള സിനിമയിൽ മാതൃക ദാമ്പത്യം നയിക്കുന്ന ദമ്പതികളിൽ ഒരാൾ ആണ് ഇന്ദ്രജിത് സുകുമാരനും പൂർണ്ണിമയും. പൂര്ണിമയും ഇന്ദ്രജിത്തും മക്കളും സോഷ്യൽ മീഡിയിൽ വളരെ ആക്റ്റീവ് ആണ്. ഇവരുടെ ചിത്രങ്ങളും പോസ്റ്റുകളും എല്ലാം പെട്ടെന്ന് ശ്രദ്ധ…

മലയാള സിനിമയിൽ മാതൃക ദാമ്പത്യം നയിക്കുന്ന ദമ്പതികളിൽ ഒരാൾ ആണ് ഇന്ദ്രജിത് സുകുമാരനും പൂർണ്ണിമയും. പൂര്ണിമയും ഇന്ദ്രജിത്തും മക്കളും സോഷ്യൽ മീഡിയിൽ വളരെ ആക്റ്റീവ് ആണ്. ഇവരുടെ ചിത്രങ്ങളും പോസ്റ്റുകളും എല്ലാം പെട്ടെന്ന് ശ്രദ്ധ നേടാറുമുണ്ട്. അച്ഛനെയും അമ്മയെയും പോലെ തന്നെ താരമാണ് ഇവരുടെ മൂത്ത മകളായ പ്രാർത്ഥന ഇന്ദ്രജിത്ത് എന്ന പാത്തു. പാത്തുവിന് ഇൻസ്റ്റാഗ്രാമിൽ മൂന്നു ലക്ഷത്തിൽ മുകളിൽ ഫോള്ളോവെഴ്സ് ആണ് ഉള്ളത്. മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ‘ലാലേട്ടാ… ലാ ലാ ലാ.. ലാലേട്ടാ..’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചത് പ്രാർത്ഥന ആണ്.

പ്രാർത്ഥന പങ്കുവെക്കുന്ന ചിത്രങ്ങളും വിഡിയോകളും എല്ലാം വളരെ പെട്ടന്നാണ് ആരാധക ശ്രദ്ധ നേടുന്നത്. അടുത്തിടെ പ്രാർത്ഥന പകർത്തിയ ഇന്ദ്രജിത്തിന്റെ വീഡിയോ പൂർണിമ ഇന്ദ്രജിത്തിന്റെ പിറന്നാൾ ദിവസം പങ്കുവെച്ചിരുന്നു.സോഷ്യൽ മീഡിയയിൽ സജീവമായ താരപുത്രിയാണ് പ്രാർത്ഥന. ഫാഷൻ സെൻസുള്ള പാത്തു പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്നാണ് ശ്രദ്ധ നേടുന്നത്. പ്രാർത്ഥനയുടെ ചിത്രങ്ങൾക്ക് താഴെ പോസിറ്റീവ് കമെന്റുകൾ ആണ് ലഭിക്കുന്നതെങ്കിലും സൈബർ ഞരമ്പൻമാരുടെ കണ്ണുകൾ പ്രാർത്ഥനയിലേക്കും എത്താറുണ്ട്. അത്തരത്തിൽ ചിലർ താരത്തിന്റെ ചിത്രങ്ങൾക്ക് മോശം കമെന്റുകളുമായി എത്താറുണ്ട്. എന്നാൽ അവയൊന്നും പ്രാർത്ഥന കാര്യമാക്കാറില്ല.

ഇപ്പോൾ പ്രാർത്ഥന പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഒരു പഴയ മാരുതി കാറിന്റെ സൈഡിൽ നിൽക്കുന്ന ചിത്രമാണ് താരപുത്രി പങ്കുവെച്ചത്, എന്നാൽ വ്യത്യ്സ്ത ഗെറ്റപ്പിൽ ആണ് പ്രാർത്ഥന എത്തിയിരിക്കുന്നത്, മോഡേൺ ഔട്ട് ലുക്കിലാണ് പ്രാർത്ഥന ചിത്രത്തിൽ എത്തിയിരിക്കുന്നത്. കൂളിംഗ് ഗ്ലാസും ഡിസൈനർ ഷൂവും പ്രാർത്ഥന ചിത്രത്തിൽ അണിഞ്ഞിട്ടുണ്ട്, വളരെ പെട്ടെന്നാണ് പ്രാർത്ഥനയുടെ ഈ ചിത്രം ഏറെ ശ്രദ്ധ നേടിയത്, നിരവധി പേരാണ് ചിത്രത്തിന് കമെന്റുമായി എത്തുന്നത്, അമ്മയെ പോലെ തന്നെയാണ് മകളും എന്നാണ് ആരാധകർ പറയുന്നത്