ജയലളിത സ്റ്റൈലിൽ സൈമ അവാർഡ് വേദിയിൽ പ്രയാഗ മാർട്ടിൻ.

വളരെ വേഗത്തിൽ മോളിവുഡ് സിനിമാ ലോകത്ത് ശ്രദ്ധേയായ താരമാണ് പ്രയാഗ മാർട്ടിൻ.പ്രമുഖ സംവിധായകനും അതെ പോലെ തന്നെ മികച്ച ക്യാമറമാനുമായ മാർട്ടിൻ പീറ്ററിന്റെ മകളാണ് പ്രയാഗ മാർട്ടിൻ.ബാലതാരമായി സിനിമാ ലോകത്തെത്തിയ താരം അതിന് ശേഷം…

വളരെ വേഗത്തിൽ മോളിവുഡ് സിനിമാ ലോകത്ത് ശ്രദ്ധേയായ താരമാണ് പ്രയാഗ മാർട്ടിൻ.പ്രമുഖ സംവിധായകനും അതെ പോലെ തന്നെ മികച്ച ക്യാമറമാനുമായ മാർട്ടിൻ പീറ്ററിന്റെ മകളാണ് പ്രയാഗ മാർട്ടിൻ.ബാലതാരമായി സിനിമാ ലോകത്തെത്തിയ താരം അതിന് ശേഷം പിന്നീട് നായികയായും സഹനടിയായും മലയാളികൾ പ്രിയങ്കരിയായി മാറുകയായിരുന്നു. മലയാളത്തിന്റെ വിസ്‌മയ നടൻ മോഹൻലാൽ കേന്ദ്ര കഥാപാത്രമായിയെത്തിയ സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലൂടെയാണ് പ്രയാഗ ബാലതാരമായിയെത്തിയത് അതിന് ശേഷം പിന്നീട് ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിലും ഒരു ചെറിയ വേഷത്തിൽ ഏറ്റവും മികച്ച അഭിനയം കാഴ്ച വെച്ചു. യുവനടൻ ഉണ്ണി മുകുന്ദന്റെ കൂടെ ഒരു മുറൈവന്ത് പാർത്തായ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ച് കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു.

ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത് സൈമ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്‌സില്‍ പങ്കെടുക്കാൻ എത്തിയ താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. തമിഴ് നാട് മുഖ്യ മന്ത്രിയായിരുന്നു ജയലളിതയുടെ വേഷ പകർച്ചയിലാണ് ചിത്രത്തിൽ പ്രയാഗ മാർട്ടിനെ കാണാൻ സാധിക്കുന്നത്. കറുപ്പും ചുവപ്പും നിറത്തിലുള്ള വെള്ള സാരിയായിരുന്നു താരം ഉടുത്തിരുന്നത്. കൂട്ടത്തിൽ ഒരു വട്ട പൊട്ടും ഉണ്ട്.