എല്ലാ പ്രയാസങ്ങളും മറന്നുപോയി!!! കാമാഖ്യദേവിയെ സന്ദര്‍ശിച്ച് അനുഗ്രഹം തേടി പ്രീതി സിന്റ

സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യലിടത്ത് സജീവമാണ് നടി പ്രീതി സിന്റ. മാത്രമല്ല ഐപിഎല്‍ മത്സരങ്ങളുടെ തിരക്കിലുമാണ് മുന്‍ ബോളിവുഡ് താരസുന്ദരി. ഇപ്പോഴിതാ താരം പുതിയ വിശേഷം പങ്കുവച്ച് എത്തിയിരിക്കുകയാണ്. ഗുവാഹട്ടിയിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം ദര്‍ശനം…

സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യലിടത്ത് സജീവമാണ് നടി പ്രീതി സിന്റ. മാത്രമല്ല ഐപിഎല്‍ മത്സരങ്ങളുടെ തിരക്കിലുമാണ് മുന്‍ ബോളിവുഡ് താരസുന്ദരി. ഇപ്പോഴിതാ താരം പുതിയ വിശേഷം പങ്കുവച്ച് എത്തിയിരിക്കുകയാണ്. ഗുവാഹട്ടിയിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം ദര്‍ശനം നടത്തിയിരിക്കുകയാണ് താരം.

ഇന്‍സ്റ്റഗ്രാമിലാണ് അതിപുരാതന ക്ഷേത്രദര്‍ശന നടത്തിയ സന്തോഷം പ്രീതി സിന്റ കുറിച്ചത്. കാമാഖ്യ ക്ഷേത്രത്തിന്റെ ഉള്ളില്‍ നിന്നും പരിസരങ്ങളില്‍ നിന്നും ചിത്രീകരിച്ച വീഡിയോയും താരം പങ്കുവച്ചു. ക്ഷേത്രക്കുളവും മണികളും ശില്‍പങ്ങളുമെല്ലാം വീഡിയോയിലുണ്ട്. മാത്രമല്ല കാമാഖ്യ ക്ഷേത്രത്തിന്റെ മാതൃക പ്രീതിയ്ക്ക് ഒരു സന്യാസി സമ്മാനിക്കുകയും ചെയ്യുന്നുണ്ട്.

ഗുവാഹട്ടിയിലേക്ക് പോകാനുള്ള പ്രധാന കാരണം തന്നെ പ്രശസ്തമായ കാമാഖ്യ ദേവി ക്ഷേത്രം സന്ദര്‍ശിക്കുക എന്നതായിരുന്നുവെന്ന് പ്രീതി പറഞ്ഞു. മണിക്കൂറുകളോളം വിമാനം വൈകിയിട്ടും രാത്രി മുഴുവന്‍ ഉണര്‍ന്നിരുന്നു. ക്ഷേത്രത്തില്‍ എത്താനുള്ള കാത്തിരിപ്പായിരുന്നു.

എന്നാല്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതോടെ യാത്രയുടെ എല്ലാ ബുദ്ധിമുട്ടുകളും താന്‍ മറന്നുപോയി. ഗുവാഹട്ടിയില്‍ എത്തുന്നവര്‍ കാമാഖ്യ ക്ഷേത്രം സന്ദര്‍ശിക്കണമെന്നും പ്രീതി പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രീതി താന്‍ അടുത്തിടെ നേരിട്ട ദുരനുഭവം പങ്കിട്ടിരുന്നു.
അപരിചിതയായ ഒരു സ്ത്രീ തന്റെ അനുവാദമില്ലാതെ തന്റെ മകള്‍ ജിയയെ ചുംബിച്ചിരുന്നു. സെലിബ്രിറ്റി ആയതുകൊണ്ടാണ് താന്‍ പ്രശ്‌നങ്ങള്‍ക്ക് പോകാതിരുന്നതെന്നും താരം പറഞ്ഞിരുന്നു. മാത്രമല്ല ഭിന്നശേഷിക്കാരനായ ഒരാള്‍ പണത്തിന് വേണ്ടി കാറിന് പിന്നാലെ ചക്രക്കസേരയുള്ള സൈക്കിള്‍ ഉരുട്ടി വന്ന് അക്രമസ്വഭാവം കാണിച്ചെന്നും താരം പറഞ്ഞിരുന്നു.