പുതിയ മിനി കൂപ്പർ സ്വന്തമാക്കി പൃഥ്വിരാജ്, കമെന്റുകളുമായി സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ പ്രിയതാരമായി മാറിയിരിക്കുകയാണ് പൃഥ്വിരാജ്, നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്.ക്യാമറയ്ക്ക് മുന്നില്‍ പൃഥ്വി തകര്‍ത്ത് അഭിനയിക്കുമ്പോള്‍ പിന്നണിയില്‍ സുപ്രിയയും സജീവമാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിലെ കാര്യങ്ങളുമായി സജീവമാണ് താരപത്‌നി. ആഗസ്റ്റ് സിനിമാസില്‍ നിന്നും പിന്‍വാങ്ങിയതിന് ശേഷമായിരുന്നു…

പ്രേക്ഷകരുടെ പ്രിയതാരമായി മാറിയിരിക്കുകയാണ് പൃഥ്വിരാജ്, നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്.ക്യാമറയ്ക്ക് മുന്നില്‍ പൃഥ്വി തകര്‍ത്ത് അഭിനയിക്കുമ്പോള്‍ പിന്നണിയില്‍ സുപ്രിയയും സജീവമാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിലെ കാര്യങ്ങളുമായി സജീവമാണ് താരപത്‌നി. ആഗസ്റ്റ് സിനിമാസില്‍ നിന്നും പിന്‍വാങ്ങിയതിന് ശേഷമായിരുന്നു പൃഥ്വി സ്വന്തമായി നിര്‍മ്മാണക്കമ്പനി തുടങ്ങിയത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിന് വളരെ മികച്ച ,പ്രതികരണമാണ് ലഭിച്ചത്, മലയാളത്തിലെ ആദ്യ 200 കോടി ചിത്രവും ലൂസിഫർ ആയിരുന്നു.പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് പൃഥ്വിരാജിന്റേയും ഇന്ദ്രജിത്തിന്റേയും. താര കുടുംബത്തിലെ വിശേഷങ്ങൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആയി മാറുന്നത്.

വ്യത്യസ്ത കഥാപാത്രങ്ങളുമായിട്ടണ് രണ്ടു പേരും സിനിമയിലേക്ക് എത്തിച്ചേരുന്നത്. സിനിമയ്ക്ക് ഒപ്പം കുടുംബത്തിലെ വിശേഷണങ്ങളും രണ്ടു പേരും പങ്കു വെക്കാറുണ്ട്. മല്ലിക സുകുമാരനും സുപ്രിയയും പൂര്‍ണിമയും പ്രാര്‍ത്ഥനയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോൾ ഇരുവരും പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ്, പുതിയ മിനി കൂപ്പർ ആണ് താരം സ്വന്തമാക്കിയത്, ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്, എന്നാൽ ചിത്രങ്ങൾ പുറത്ത് വന്നതിനു പിന്നാലെ താരത്തിനെ വിമർശിച്ച് നിരവധി ആളുകൾ എത്തുന്നുണ്ട്, എന്നാൽ താരത്തിനെ സപ്പോർട്ട് ചെയ്‌തും നിരവധി പേരെത്തുന്നുണ്ട്.കഴച്ചു കുത്തി പണിക്കു പോണ സാധാരണക്കാർക്ക് അന്നന്നു കിട്ടുന്ന കൂലിയിൽ നിന്നും മിച്ചം പിടിച്ച് തീയറ്ററിൽ പോയി സിനിമ കണ്ട് ഫാമിലിയുമായി സന്തോഷം പങ്കുവെയ്ക്കുന്നു ‘അന്നത്തിന്നു പോലും വകയില്ലാത്ത എത്രയോ പാവങ്ങൾ ഇന്നും ഇവിടെ ഈ കൊവിഡ് കാലത്ത് ദുരിതമനുഭവിക്കുന്നു ‘ഇവനേ പോലുള്ളവർ കൂപ്പറും ബെൻസും മറ്റു ആഢംബര കാറുകളും വാങ്ങി ഉല്ലസിക്കണ കാഴ്ചയും വാർത്ത കൊള്ളാം

സാധാരണക്കാരൻ കൂലിപ്പണി കഴിഞ്ഞ ഒരു പെഗ് അടിച്ച് ബൈക്കിൽ വന്നാൽ അവനെ ജീപ്പ് വട്ടം വെച്ച് പിടിച്ചു 10000 പെറ്റി സിനിമാതാരങ്ങൾ ഇതുപോലുള്ള ആഡംബര വാഹനങ്ങളിൽ മദ്യപിച്ച് മദോന്മത്തനായി പെണ്ണുങ്ങളുമായി ചുറ്റിക്കറങ്ങി യാൽ ഒരു പ്രശ്നവുമില്ല സ്വന്തമാക്കാൻ ഇതു നാട്ടുകാരന്റെ ഭാര്യയൊന്നുമല്ലല്ലോ…… കാശുണ്ടേൽ എല്ലാവർക്കും വാങ്ങാം…. ഇവന്റെ യൊക്കെ സിനിമ കാണാതിരുന്നാൽ മതി…. അഹങ്കാരം തീരും എന്നൊക്കെയാണ് താരത്തിനെതിരെ വരുന്ന വിമർശനങ്ങൾ, എന്നാൽ താരത്തിനെ സപ്പോർട്ടും ചെയ്തതും നിരവധി പേരെത്തുന്നുണ്ട്. ഇവിടെ കുറ്റം പറയുന്നവരോട് ഒന്നേ പറയാനുള്ളത് അദ്ദേഹത്തിന്റെ വണ്ടി. അദ്ദേഹത്തിന്റെ ക്യാഷ്.. അതിനു നിങ്ങൾ കുരുപൊട്ടി ക്കണ്ട.. രാജുവേട്ടൻ ഇഷ്ട്ടം എന്നാണ് ചിലർ പറയുന്നത്,