ഇത് ഞങ്ങളുടെ കമല, ഉറങ്ങുമ്പോഴും അവൾ സുന്ദരിയാണ്, തന്റെ പൊന്നോമനയെ കുറിച്ച് അശ്വതി ശ്രീകാന്ത്

കുടുംബപ്രേഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് അശ്വതി ശ്രീകാന്ത്.ആ കാരണം കൊണ്ട് തന്നെ താരത്തിനെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക്പരിചയപ്പെടുത്തേണ്ട ആവശ്യകതയില്ല. ഏറ്റവും  മികച്ച അവതാരകയായും അഭിനേത്രിയായുമെല്ലാം അശ്വതി തിളങ്ങി നില്‍ക്കുകയാണ്.സോഷ്യല്‍ മീഡിയയിലും ഒരേ പോലെ സജീവമാണ് അശ്വതി. താരത്തിന്റെ…

Aswathy-Sreekanth01

കുടുംബപ്രേഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് അശ്വതി ശ്രീകാന്ത്.ആ കാരണം കൊണ്ട് തന്നെ താരത്തിനെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക്പരിചയപ്പെടുത്തേണ്ട ആവശ്യകതയില്ല. ഏറ്റവും  മികച്ച അവതാരകയായും അഭിനേത്രിയായുമെല്ലാം അശ്വതി തിളങ്ങി നില്‍ക്കുകയാണ്.സോഷ്യല്‍ മീഡിയയിലും ഒരേ പോലെ സജീവമാണ് അശ്വതി. താരത്തിന്റെ നിലപാടുകള്‍ക്കും തുറന്ന എഴുത്തുകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ നല്ല പ്രേക്ഷക സ്വീകാര്യത ലഭിക്കാറുണ്ട്. സാമൂഹിക വിഷയങ്ങളില്‍ വളരെ ശക്തമായി തന്നെ അശ്വതി അഭിപ്രായ പ്രകടനങ്ങള്‍ നടത്താറുണ്ട്.

Aswathy Sreekanth2
Aswathy Sreekanth2

സാമൂഹിക മാധ്യമങ്ങളിൽ വളരെ സജീവമായ താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ വേഗത്തിലാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അശ്വതി പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്, മിക്കപ്പോഴും തന്റെ പുതിയ ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്. അതെ പോലെ താൻ ഗർഭിണി ആയതിനെക്കുറിച്ചും അത് തന്റെ മൂത്ത മകളോട് പറഞ്ഞതിനെക്കുറിച്ചും അശ്വതി കുറച്ചു നാളുകൾക്ക് മുൻപ്  തുറന്ന് പറഞ്ഞിരുന്നു. ഗർഭിണിയായിക്കഴിഞ്ഞപ്പോൾ എന്റെ ആദ്യ ടെൻഷൻ ഞാൻ ഇതെങ്ങനെ മൂത്തമകളായ പത്മയോട് പറയും എന്നായിരുന്നു.

Aswathy Sreekanth3
Aswathy Sreekanth3

അടുത്തിടെ വരെ എനിക്ക് സഹോദരങ്ങൾ വേണ്ട എന്ന് പറഞ്ഞിരുന്ന ആളായിരുന്നു പത്മ, എന്നാൽ അടുത്തിടെ ഒരു ബേബി ഉണ്ടായിരുന്നു എങ്കിൽ എന്ന് അവൾ പറഞ്ഞ ശേഷമാണ് രണ്ടാമതൊരു കുഞ്ഞിനെക്കുറിച്ചു ഞങ്ങൾ ആലോചിച്ചത് തന്നെ. എന്തായാലും പ്രെഗ്നൻസി ഉറപ്പിച്ച ശേഷം,ഷൂട്ട് കഴിഞ്ഞു വന്ന ഉടൻ ഞാൻ പപ്പയെ വിളിച്ചു അടുത്തിരുത്തി പറഞ്ഞു ,‘അമ്മേടെ വയറ്റിൽ ഒരു ബേബി ഉണ്ട്’ കേട്ടതും അവൾ കരയാൻ തുടങ്ങി.

Aswathy Sreekanth1
Aswathy Sreekanth1

ഇത് കണ്ടു എനിക്കും വലിയ സങ്കടമായി, ഞാൻ എന്തോ തെറ്റ് ചെയ്തപോലെ തോന്നി എനിക്ക്. പിന്നെയാണ് മനസിലായത്, ആ മൊമെന്റ് എങ്ങനെ ഉൾക്കൊള്ളണം എന്നറിയാതെയാണ് അവൾ കരഞ്ഞത് എന്ന്. പിന്നെ എന്റെ കാര്യങ്ങൾ ഒക്കെ നോക്കിയത് അവളാണെന്ന്  അശ്വതി പറയുന്നു. അതെ പോലെ തന്നെ ഈ അടുത്ത സമയത്താണ് അശ്വതി ശ്രീ കാന്ത് വീണ്ടും അമ്മയായത്. കുഞ്ഞിന്റെ പേരിടൽ ചടങ്ങ് കഴിഞ്ഞ ദിവസമായിരുന്നു.തൻറെ പൊന്നോമനയ്ക്ക് കമല എന്നാണ് താരം പേര് നല്‍കിയിരിക്കുന്നത്.

Aswathy Sreekanth4
Aswathy Sreekanth4

ഇപ്പോളിതാ നൂൽകെട്ട് ചടങ്ങുകളുടെ മനോഹര ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് അശ്വതി ശ്രീ കാന്ത്.അതെ പോലെ തന്റെ കുഞ്ഞിന്റെ മുഖം ആരാധകരെ കാണിച്ചിരിക്കുകയാണ് അശ്വതി.മറ്റൊരു പ്രത്യേക എന്തെന്നാൽ കമല ജനിച്ചതിന്റെ സന്തോഷം കഴിയുന്നതിന് മുൻപേ  അശ്വതിയുടെ തേടി മികച്ച അഭിനേത്രിയ്ക്കുള്ള ടെലിവിഷൻ അവാർഡും എത്തിയിരുന്നു.അതെ പോലെ മൂത്തമകൾ പത്മയും മകളുടെ കൂടെ തന്നെ എപ്പോഴും കാണാറുണ്ട്.