കടുവയില്‍ അങ്ങനെയൊരു വേഷമില്ല; അഭ്യൂഹങ്ങള്‍ക്കെതിരെ പ്രതികരിച്ച് പൃഥ്വിരാജ്

ഏറെക്കാലത്തിന് ശേഷം ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് കടുവ. പൃഥ്വിരാജ് നായകനാവുന്ന മാസ് ആക്ഷന്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കടുവയില്‍ വിവേക് ഒബ്രോയ് വില്ലന്‍ വേഷത്തിലെത്തുന്നുണ്ട്. എന്നാല്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഇത്തരം വാര്‍ത്തകളുടെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്.ഇങ്ങനെയുള്ള വാര്‍ത്തകള്‍ എങ്ങനെയാണ് വന്നതെന്ന് തനിക്ക് അറിയില്ലെന്നും കടുവയില്‍ അത്തരമൊരു അതിഥി വേഷമില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്. ‘അതെങ്ങനെയാണ് വന്നതെന്ന് എനിക്കറിയില്ല. സിനിമയില്‍ അത്തരത്തിലൊരു അതിഥി വേഷമില്ല. കടുവയിലെ നടന്‍, സിനിമയുടെ നിര്‍മാതാവ്, അതിനെല്ലാമുപരി ഒരു സിനിമാപ്രേമി എന്നനിലയില്‍ ഈ സിനിമ വിജയിച്ചുകാണാന്‍ എനിക്ക് വലിയ ആഗ്രഹമുണ്ട്. കാരണം, മാസ് ആക്ഷന്‍ എന്റര്‍ടെയിനറുകള്‍ വീണ്ടും നിര്‍മിക്കാന്‍ ഈ സിനിമയുടെ വിജയം മലയാളത്തെ പ്രേരിപ്പിക്കും’ എന്നാണ് അദ്ദേഹം പറഞ്ഞത്.വലിയ കാന്‍വാസില്‍ ഒരുക്കിയ സിനിമയാണ് കടുവയെന്നും പാലാ, ഈരാറ്റുപേട്ട, വണ്ടിപ്പെരിയാര്‍ ഭാഗങ്ങളിലാണ് കൂടുതലായും ചിത്രീകരണം നടന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. 1990-ല്‍ നടക്കുന്ന കഥയായതിനാല്‍ കോട്ടയം ജില്ലാ ജയിലിന്റെയെല്ലാം അന്നത്തെ രൂപം ആവശ്യമായിരുന്നു. അതിനായി എറണാകുളത്ത് നാലഞ്ചേക്കര്‍ സ്ഥലത്ത് ജില്ലാ ജയിലിന്റെ സെറ്റ് നിര്‍മിക്കുകയായിരുന്നു എന്നും പൃഥ്വിരാജ് വെളിപ്പെടുത്തി.

Previous articleപിറന്നാള്‍ ദിനം തന്നെ ആരാധകര്‍ക്കുള്ള സന്തോഷവാര്‍ത്ത പുറത്ത് വിട്ട് സുരേഷ് ഗോപി! ഇനി അങ്ങോട്ട് ആഘോഷം തന്നെ!!
Next articleഈ പെണ്‍കുട്ടി ഇത്തരത്തില്‍ പറയണമെങ്കില്‍ ‘പന്ത്രണ്ട്’ നല്ലൊരു സിനിമ തന്നെ ആയിരിക്കും- ഭദ്രന്‍