ഈ പെണ്‍കുട്ടി ഇത്തരത്തില്‍ പറയണമെങ്കില്‍ ‘പന്ത്രണ്ട്’ നല്ലൊരു സിനിമ തന്നെ ആയിരിക്കും- ഭദ്രന്‍

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമെത്തിയ ലിയോ തദേവൂസ് ചിത്രം പന്ത്രണ്ട് തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ലാല്‍, ദേവ് മോഹന്‍, ശ്രിന്ദ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഈ സിനിമയെ കുറിച്ച് സംവിധായകന്‍ ഭദ്രന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. എന്റെ അസിസ്റ്റന്റ് ആയിരുന്ന ലിയോ വ്യത്യസ്തമായൊരു സിനിമ ഉണ്ടാക്കിയിരിക്കുന്നു എന്നറിയുന്നതില്‍ ഒരുപാട് സന്തോഷം തോന്നി എന്നാണ് അദ്ദേഹം ഈ സിനിമയെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

എന്നെ സ്‌നേഹിക്കുന്നവര്‍ ഈ സിനിമ കാണണം എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പന്ത്രണ്ട് എന്ന സിനിമയെ കുറിച്ച് ഒരു പെണ്‍കുട്ടി പറഞ്ഞ വാക്കുകളും കൂടി പറഞ്ഞുകൊണ്ടാണ് പ്രേക്ഷകര്‍ എന്തുകൊണ്ട് ഈ സിനിമ കണ്ടിരിക്കണം എന്ന് ഭദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. യാദൃശ്ചികമായി കണ്ട ഒരു പെണ്‍കുട്ടിയുടെ കമെന്റ് എന്നെ കൂടുതല്‍ ഉന്മേഷവാനാക്കുന്നു..

എന്നാണ് ഭദ്രന്‍ കുറിയ്ക്കുന്നത്.’പന്ത്രണ്ട് ‘ കാണാന്‍ ഉണ്ടായ ഏക കാരണം ലോനപ്പന്‍ എന്ന സിനിമ ആണ്.. പന്ത്രണ്ട് ഒരു ഗംഭീര സിനിമ ആണെന്നും പൂര്‍ണമായി ഒരു സംവിധായകന്റെ സിനിമയാണെന്നും ആയിരുന്നു സിനിമ കണ്ട ഒരു പെണ്‍കുട്ടിയുടെ കമന്റ്.

ഈ പെണ്‍കുട്ടി ഇത്തരത്തില്‍ ഒന്ന് പറയണമെങ്കില്‍ 12 നല്ലൊരു സിനിമ തന്നെ ആയിരിക്കും എന്നും ദിനങ്ങള്‍ മാറ്റിവെയ്ക്കാതെ എത്രയും വേഗം കാണുക..എന്നുമാണ് ഇതുവരെ പന്ത്രണ്ട് സിനിമ കാണാത്തവരോടായി ഭദ്രന്‍ പറയുന്നത്.

എന്തൊക്കെയോ പ്രതീക്ഷിപ്പിച്ചത് പോലെ തന്നെ പന്ത്രണ്ട് എന്ന സിനിമയെ കുറിച്ച് നല്ല അഭിപ്രായങ്ങള്‍ കേള്‍ക്കുന്നു.. അത് തനിക്കും അഭിമാനിക്കാന്‍ വകയുണ്ടാക്കി എന്നുമാണ് സംവിധായകന്‍ ഭദ്രന്‍ കൂട്ടിച്ചേര്‍ക്കുന്നു.

Previous articleകടുവയില്‍ അങ്ങനെയൊരു വേഷമില്ല; അഭ്യൂഹങ്ങള്‍ക്കെതിരെ പ്രതികരിച്ച് പൃഥ്വിരാജ്
Next articleമാറിനില്‍ക്കുന്നു എന്ന് പറഞ്ഞിട്ടും വിജയ് ബാബു അമ്മയുടെ യോഗത്തില്‍!! പ്രതിഷേധം ഇരമ്പുന്നു..!