‘ആത്മഹത്യ ചെയ്തത് ചതിച്ചവനല്ല, ചതിക്കപ്പെട്ടവനാണ്’ തീര്‍പ്പ് ട്രെയ്‌ലര്‍

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു, സൈജു കുറുപ്പ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ‘തീര്‍പ്പി’ന്റെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ‘വിധിതീര്‍പ്പിലും പകതീര്‍പ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്: തീര്‍പ്പ്’… ഇതാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍. കമ്മാരസംഭവത്തിനു ശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിനു മുരളി ഗോപി തിരക്കഥ എഴുതുന്നു.

ലൂസിഫറിനു ശേഷം മുരളി ഗോപി തിരക്കഥ എഴുതുന്ന ചിത്രമെന്ന പ്രത്യേകതയും തീര്‍പ്പിനുണ്ട്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ആണ് നിര്‍മാണം. ഹോം സിനിമയ്ക്കു ശേഷം ഫ്രൈഡേയുടെ ബാനറില്‍ റിലീസിനൊരുങ്ങുന്ന ചിത്രം കൂടിയാണിത്.

കോവിഡ് പ്രോട്ടോക്കോളുകള്‍ പൂര്‍ത്തിയാക്കി 48 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം അണിയറ പ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കിയത്. സിനിമയുടെ റിലീസ് തിയതി വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.

Previous article‘സീതാ രാമം’ കേരളത്തില്‍ നിന്ന് മാത്രം നേടിയത് അഞ്ച് കോടി!!!
Next article‘ആ കിടക്കണത് സട കൊഴിഞ്ഞ ഒരു സിംഹമാ’; ‘ഒപ്പീസ് ചൊല്ലാന്‍ വരട്ടെ’ ട്രെയിലര്‍