പൃഥ്വിരാജിന്റെ പിറന്നാളിന് എത്തുന്ന ആ വമ്പന്‍ പ്രഖ്യാപനം! കാത്തിരിക്കൂ എന്ന് താരം!

മലയാള സിനിമാ രംഗത്ത് നടനായും സംവിധായകനായും നിര്‍മ്മാതാവായും തിളങ്ങുകയാണ് പൃഥ്വിരാജ് സുകുമാരന്‍. ഇപ്പോഴിതാ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ആരാധകരെ ത്രില്ലടിപ്പിക്കുന്നത്. നാളെ തന്റെ നാല്‍പതാം പിറന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങുന്ന പൃഥ്വിരാജ്…

മലയാള സിനിമാ രംഗത്ത് നടനായും സംവിധായകനായും നിര്‍മ്മാതാവായും തിളങ്ങുകയാണ് പൃഥ്വിരാജ് സുകുമാരന്‍. ഇപ്പോഴിതാ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ആരാധകരെ ത്രില്ലടിപ്പിക്കുന്നത്. നാളെ തന്റെ നാല്‍പതാം പിറന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങുന്ന പൃഥ്വിരാജ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്. പൃഥ്വിരാജിന്റെ നാല്‍പതാം പിറന്നാള്‍ ദിനമായ നാളെ ഒരു വലിയ പ്രഖ്യാപനം ഉണ്ടാവുമെന്ന് സോഷ്യല്‍ മീഡിയയില്‍ രാവിലെ മുതല്‍ പ്രചരണമുണ്ടായിരുന്നു..

ഇപ്പോഴിതാ ആ വാര്‍ത്തകള്‍ ശരിവെച്ചുകൊണ്ടാണ് താരത്തിന്റെ പുതിയ പോസ്റ്റ് ആരാധകര്‍ ഏറ്റെടുക്കുന്നത്. യുഎസ് ഡോളര്‍ കൈയില്‍ പിടിച്ച് നില്‍ക്കുന്ന ഒരാളുടെ കൈ മാത്രമാണ് പോസ്റ്ററില്‍ ഉള്ളത്… പ്രതികാരം എന്നത് ധനികന്റെ ഒരു കളിയാണ് എന്നൊരു ടാഗ് ലൈനും ഈ ചിത്രത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്. 16 ന് വൈകിട്ട് അഞ്ചിന് പ്രഖ്യാപനം ഉണ്ടാവുമെന്ന് കുറിച്ചാണ് ഈ പോസ്റ്റര്‍ പൃഥ്വിരാജ് തന്റെ സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റര്‍ എത്തിയതോടെ ആരാധകരും വലിയ ആവേശത്തിലാണ് പലതരം പ്രഡിക്ഷനുകളാണ് ഇതേച്ചൊല്ലി പുറത്ത് വരുന്നത്.

അദ്ദേഹം അഭിനയിക്കാനിരിക്കുന്ന ഒരു ബോളിവുഡ് ചിത്രമായിരിക്കും അതെന്നാണ് ചിലര്‍ പോസ്റ്റിന് അടിയില്‍ കമന്റുകളായി കുറിയ്ക്കുന്നത്. പൃഥ്വിരാജിന്റെ സോളോ ഹീറോ ബോളിവുഡ് ചിത്രമായിരിക്കും ഇതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.. പൃഥ്വിരാജ് സംവിധാനം ചെയ്യാനിരിക്കുന്ന ഒരു ഹിന്ദി വെബ് സിരീസ് സംബന്ധിച്ചുള്ള പോസ്റ്റാണ് ഇതെന്നാണ് മറ്റൊരു കൂട്ടം ആരാധകര്‍ പറയുന്നത്.

അതേസമയം, പൃഥ്വിരാജ് ഒരു പ്രധാന വേഷത്തില്‍ എത്തുന്ന സലാര്‍ എന്ന സിനിമയില്‍ അദ്ദേഹത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ആയിരിക്കും വരാനിരിക്കുന്നതെന്നും ചിലര്‍ പറയുന്നു. അങ്ങനെ പലതരം ചര്‍ച്ചകളും പ്രവചനങ്ങളുമാണ് താരം ഈ പോസ്റ്റര്‍ പങ്കുവെച്ചതോടെ പുറത്ത് വരുന്നത്. എന്താണ് ആ വമ്പന്‍ സര്‍പ്രൈസ് എന്ന് അറിയാനാണ് ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്നത്.