30 കിലോ കുറച്ച് നിൽക്കുന്ന സമയം, ബ്ലെസി നേരിട്ട ഏറ്റവും വലിയ വെല്ലുവിളി തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

മലയാളികളുടെ ഹൃദയം തൊട്ട നോവലായ ആടുജീവിതം സ്ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. നിരവധി പ്രതിസന്ധികൾ അതിജീവിച്ചാണ് പൃഥ്വിരാജ് നായനാകുന്ന ചിത്രം പ്രദർശനത്തിന് തയ്യാറെടുക്കുന്നത്. കൊവിഡ് കാലത്ത് മരുഭൂമിയിൽ കുടങ്ങിയതടക്കം ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് നിരവധി…

മലയാളികളുടെ ഹൃദയം തൊട്ട നോവലായ ആടുജീവിതം സ്ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. നിരവധി പ്രതിസന്ധികൾ അതിജീവിച്ചാണ് പൃഥ്വിരാജ് നായനാകുന്ന ചിത്രം പ്രദർശനത്തിന് തയ്യാറെടുക്കുന്നത്. കൊവിഡ് കാലത്ത് മരുഭൂമിയിൽ കുടങ്ങിയതടക്കം ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് നിരവധി തടസങ്ങളാണ് നേരിടേണ്ടി വന്നത്. ആ സംഭവങ്ങളുടെ ഓർമകൾ ഇപ്പോൾ ഡോക്യുമെന്ററി വീഡിയോയായി പുറത്തുവിട്ടിരിക്കുകയാണ്.

ജോർദാനിൽ ഏതാണ്ട് അറുപത് ദിവസത്തോളമാണ് സംവിധായകൻ ബ്ലസിയും പൃഥ്വിരാജും അടക്കമുള്ളവർ കുടുങ്ങിയത്. 30 കിലോയോളം പൃഥ്വിരാജ് ഭാരം കുറച്ച് നിൽക്കുന്ന അവസ്ഥയിലായിരുന്നു അത്തരമൊരു അനുഭവം കൂടെ നേരിടേണ്ടി വന്നത്. അതിനാൽ ചിത്രീകരണം മാറ്റുകയോ നീട്ടിവെച്ചാലോ താൻ വീണ്ടും ആ അവസ്ഥയിലേക്ക് മാറേണ്ടതുണ്ടെന്നതാണ് സംവിധായകന് പ്രധാന വെല്ലുവിളിയായിരുന്നത് എന്ന് പൃഥ്വിരാജ് പറയുന്നു. കൊവിഡ് കാലം മാനസിക സംഘർഷങ്ങളുണ്ടാക്കിയെന്നും സംവിധായകൻ ബ്ലസി വ്യക്തമാക്കുന്നു. ഒന്നിലും വ്യക്തത ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് എല്ലാവരും കുടുംബം പോലെ മാറുകയും ആ സന്ദർഭങ്ങൾ ഫലപ്രദമായി ഉപയോഗിക്കുകയുമായിരുന്നു. ഈസ്റ്ററും വിഷവുമൊക്കെ അവിടെ ആഘോഷിച്ചുവെന്നും വീഡിയോയിൽ വ്യക്തമാക്കുന്നു.

യുഎ സർട്ടിഫിക്കറ്റാണ് പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിന് ലഭിച്ചിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2.52 മണിക്കൂറായിരിക്കും ഏപ്രിൽ പത്തിനെത്തുന്ന ചിത്രത്തിന്റെ ദൈർഘ്യം. കഠിനമായ പരിശ്രമമാണ് പൃഥ്വിരാജ് ബ്ലസിയുടെ ചിത്രത്തിനായി നടത്തിയത്. തീരെ മെലിഞ്ഞ ലുക്കിലും താരത്തെ ചിത്രത്തിൽ കാണാനാകും എന്ന് മാത്രമല്ല പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച പ്രകടനമാകും ആടുജീവിതം എന്നുമാണ് കരുതപ്പെടുന്നത്.

2018 ഫെബ്രുവരിയിലാണ് പത്തനംതിട്ടയിലായിരുന്നു ‘ആടുജീവിതം’ സിനിമ ചിത്രീകരണം നടൻ പൃഥ്വിരാജും ബ്ലസിയും തുടങ്ങിയത്. അതേവർഷം ജോർദ്ദാനിലും ചിത്രീകരണം നടന്നു. പിന്നീട് 2020ലും ജോർദാനിൽ ചിത്രീകരിച്ചു. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ അന്തർദേശീയ വിമാന സർവ്വീസുകൾ റദ്ദാക്കപ്പെട്ടതോടെ 2 മാസത്തിലേറെ സിനിമാസംഘം അവിടെ കുടുങ്ങി.

2022 മാർച്ച് 16ന് സഹാറ, അൾജീരിയ തുടങ്ങിയിടങ്ങളിൽ അടുത്ത ഘട്ടം ചിത്രീകരണം ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ജോർദ്ദാനിൽ പ്രഖ്യാപിക്കപ്പെട്ട കർഫ്യൂ ഒരിക്കൽക്കൂടി ചിത്രീകരണത്തെ തടസ്സപ്പെടുത്തിയെങ്കിലും ഏപ്രിൽ 14ന് പുനരാരംഭിച്ചു. ജൂൺ 14ന് ചിത്രീകരണം പൂർത്തിയായി. റസൂൽ പൂക്കുട്ടിയാണ് സിനിമയുടെ സൗണ്ട് ഡിസൈനർ. കെ എസ് സുനിലാണ് ഛായാഗ്രഹണം. എ ആർ റഹ്‍മാനാണ് ചിത്രത്തി്നറെ സംഗീതം നിർവഹിക്കുന്നത്.