ഹുറാക്കാന്‍ നല്‍കി സെക്കന്‍ഡ് ഹാന്‍ഡ് ഉറുസ് സ്വന്തമാക്കി പൃഥ്വി!

ആഢംബര കാറുകളുടെ ആരാധകനാണ് യുവതാരം പൃഥ്വിരാജ്. മലയാള സിനിമതാരങ്ങളിലെ ഏക ലംബോര്‍ഗിനി ഉടമയും പൃഥ്വി തന്നെയാണ്. പൃഥിയുടെ ഗാരേജിലേക്ക് ആഢംബരവാഹനമായ ലംബോര്‍ഗിനി എസ്.യു.വി. മോഡലായ ഉറുസ് എത്തിയിരിക്കുകയാണ്. എന്നാല്‍ ഇത് പുതിയ വാഹനമല്ലെന്നാണ് റിപ്പോര്‍ട്ട്.…

ആഢംബര കാറുകളുടെ ആരാധകനാണ് യുവതാരം പൃഥ്വിരാജ്. മലയാള സിനിമതാരങ്ങളിലെ ഏക ലംബോര്‍ഗിനി ഉടമയും പൃഥ്വി തന്നെയാണ്. പൃഥിയുടെ ഗാരേജിലേക്ക് ആഢംബരവാഹനമായ ലംബോര്‍ഗിനി എസ്.യു.വി. മോഡലായ ഉറുസ് എത്തിയിരിക്കുകയാണ്. എന്നാല്‍ ഇത് പുതിയ വാഹനമല്ലെന്നാണ് റിപ്പോര്‍ട്ട്. പ്രീമിയം സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ ഷോറൂമായ റോയല്‍ ഡ്രൈവില്‍ നിന്നാണ് താരം പുതിയ വാഹനം സ്വന്തമാക്കിയിരിക്കുന്നത്.

കേരള റെജിസ്‌ട്രേഷനിലുള്ള 2019 മോഡല്‍ ഉറുസിന്റെ അന്നത്തെ ഓണ്‍റോഡ് വില ഏകദേശം 4.35 കോടിയായിരുന്നു. എത്ര വില നല്‍കിയാണ് സൂപ്പര്‍ എസ്‌യുവി സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. കേരളത്തില്‍ ലംബോര്‍ഗിനി ഉറുസ് ബുക്ക് ചെയ്താല്‍ വാഹനം ലഭിക്കാന്‍ ഏകദേശം ഒരുവര്‍ഷം കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്.

ഇന്ത്യയില്‍ ഏറ്റവും അധികം വില്‍പനയുള്ള ലംബോര്‍ഗിനിയുടെ
വാഹനമാണ് ഉറുസ്. സൂപ്പര്‍ എസ്‌യുവി എന്ന പേരില്‍ വിപണിയിലെത്തുന്ന വാഹനം ഏറ്റവും വേഗമുള്ള എസ്യുവികളിലൊന്നാണ്.

2018 ല്‍ പൃഥ്വിരാജ് സ്വന്തമാക്കിയ ലംബോര്‍ഗിനി ഹുറാക്കാന് പകരമാണ് ഉറുസ് എത്തിയിരിക്കുന്നത്. ഏകദേശം 2000 കിലോമീറ്റര്‍ മാത്രം ഓടിയ ഹുറാക്കാന്‍ വിറ്റാണ് 5000 കിലോമീറ്ററില്‍ താഴെ ഓടിയ ഉറുസ് താരം വാങ്ങിയിരിക്കുന്നത്.


478 കിലോവാട്ട് കരുത്തുള്ള 4 ലീറ്റര്‍ hn8 പെട്രോള്‍ എന്‍ജിനാണ് വാഹനത്തിനുളളത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 3.6 സെക്കന്റുകള്‍ മാത്രം മതി ഈ കരുത്തന്. ഏകദേശം 3.15 കോടി രൂപയാണ് ഉറുസിന്റെ അടിസ്ഥാന മോഡലിന് വില.