കണ്ണിന്റെ കാഴ്ച നഷ്ടപ്പെടും മുൻപ് തന്റെ പ്രിയപ്പെട്ട താരത്തെ കൺകുളിർക്കെ കണ്ട് കവിത

തന്റെ രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെടും മുൻപ് തനിക്ക് പ്രിയപ്പെട്ട പൃഥ്വിരാജിനെ ഒന്ന് കാണണം എന്നായിരുന്നു കവിതയുടെ ആഗ്രഹം, തന്റെ ആരാധികയുടെ ആഗ്രഹം അറിഞ്ഞ പൃഥ്വി അവിടേക്ക് ഓടിയെത്തി, കവിതയെ തന്നോട് ചേർത്ത് നിർത്തി.…

prithwiraj-with-his-fans

തന്റെ രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെടും മുൻപ് തനിക്ക് പ്രിയപ്പെട്ട പൃഥ്വിരാജിനെ ഒന്ന് കാണണം എന്നായിരുന്നു കവിതയുടെ ആഗ്രഹം, തന്റെ ആരാധികയുടെ ആഗ്രഹം അറിഞ്ഞ പൃഥ്വി അവിടേക്ക് ഓടിയെത്തി, കവിതയെ തന്നോട് ചേർത്ത് നിർത്തി. കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ട്ടപ്പെടും തന്റെ പ്രിയപ്പെട്ട താരത്തിനെ ഒരു നോക്ക് കാണുവാൻ സാധിച്ചതിലുള്ള സന്തോഷത്തിലാണ് കവിത.തന്റെ ആരാധികയുടെ ആഗ്രഹം സാധിച്ച് കൊടുക്കുമ്പോൾ പ്രിഥ്വിയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. രാജീവ് മലയാലപ്പുഴയാണ് തന്റെ ഫേസ്ബുക്കിലൂടെ കുറിപ്പിലൂടെ ഈ സന്തോഷം എല്ലാവരോടും പങ്കുവെച്ചത്.

രാജീവിന്റെ ഫേസ്‍ബുക് കുറിപ്പ് ഇങ്ങനെ

ആഗ്രഹങ്ങളും പ്രതീക്ഷകളുമാണ് മനുഷ്യനെ മുന്നോട്ടു ജീവിക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങൾ. മലയാള സിനിമാലോകം, അതിൽ അഭിനയിക്കുന്ന താരങ്ങൾ, ചുരുക്കം ചില ടെക്നീഷ്യൻസ്, അങ്ങനെ പലതും മലയാളികളുടെ മനസ്സിനെ കീഴടക്കിയിട്ടുണ്ട്. കീഴടക്കിയെന്നതിനർത്ഥം അവരെ ആരാധിച്ചു എന്നാണ്, കുടുംബത്തിലെ ഒരംഗത്തെ പോലെ സ്നേഹിച്ചു എന്നാണ്.. അതിൽ വളരെ വ്യത്യസ്തമായ ഒരു താരാരാധനയാണ്..

prithwiraj with his fans

പത്തനാപുരം സ്വതേശി കവിതയുടേത്…മലയാളികളുടെ അഭിമായ സൂപ്പർതാരം പൃഥ്വിരാജ് ആണ് കവിതയുടെ ഇഷ്ടതാരം..നന്ദനം മുതൽ അവസാനം പുറത്തിറങ്ങിയ ഡ്രൈവിംഗ് ലൈസൻസ് വരെ എല്ലാ ചിത്രങ്ങളും കണ്ടിട്ടുണ്ട്…ചെറുപ്പത്തിലെ സംഭവിച്ച ഒരു അപകടത്തിൽ ഒരു കണ്ണിന്റെ കാഴ്ച ശക്തി പൂർണമായും നഷ്ടപ്പെട്ട വ്യക്തിയാണ് കവിത..വർഷങ്ങൾക്കിപ്പുറം മറ്റേ കണ്ണിന്റെ കാഴ്ചയയെ ബാധിക്കുന്ന വിധത്തിൽ ഞരമ്പിന്റ പ്രവർത്തനങ്ങൾ മാറിക്കൊണ്ടിരിക്കുന്ന കവിതയുടെ ഒരേ ഒരു ആഗ്രഹം പൂർണമായും ഇരുട്ടിനെ പ്രണയിക്കേണ്ടിവരുന്നതിന് മുൻപ് തന്റെ ആരാധ്യ പുരുഷനെ ഒരു നോക്ക് കാണണം എന്നാരുന്നു..

വീട്ടുകാരും നാട്ടുകാരും നടക്കാത്ത ആഗ്രഹത്തിന്റ പുറകെ പോകുന്നു എന്ന് പറഞ്ഞു കളിയാക്കുമ്പോഴും നക്ഷത്രക്കണ്ണുള്ള രാജകുമാരനെ കാണാൻ അവൾ പ്രതീക്ഷയോടെ കാത്തിരുന്നു… ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയുടെ പ്രൊമോഷന്റ ഭാഗമായി ചടയമംഗലം ജടായുപ്പാറയിൽ പൃഥ്വിരാജ് എത്തുന്ന വിവരം അറിഞ്ഞ കവിത അദ്ദേഹത്തിനെ കാണാൻ ഒരു ശ്രമം നടത്തി..പൃഥ്വിരാജ് ഫാൻസിന്റെ സംസ്ഥാന കമ്മിറ്റി വഴി ഈ വിവരം പൃഥ്വിരാജിനെ അറിയിച്ചു…പിന്നെ നടന്നതെല്ലാം തികച്ചും അവിസ്മരണീയ നിമിഷങ്ങൾ ആയിരുന്നു..

ജടായുപ്പാറയിൽ എത്തിയ തന്റെ മുന്നിൽ നിറകണ്ണുകളോടെ നിന്ന കവിതയെ ചേർത്ത് നിർത്തി ഫോട്ടോയ്ക്ക് പോസ് ചെയ്ത പൃഥ്വിരാജ് എന്ന വലിയ മനുഷ്യ സ്നേഹിയെ കൂടെ കാണാൻ കഴിഞ്ഞ നിമിഷങ്ങളായിരുന്നു അത്…. കാണാൻ പറ്റില്ലാ എന്ന് പറഞ്ഞു കളിയാക്കിയവർക്ക് മുന്നിൽ ഇനിയുള്ള കാലം കവിതയ്ക്കു തല ഉയർത്തിപ്പിടിച്ച് തന്നെ നടക്കാം..കാഴ്ചകൾ അവസാനിക്കുന്നതിനു മുൻപ് തന്റെ പ്രിയപ്പെട്ട ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിൽ….അകക്കണ്ണിന്റ കാഴ്ചകളിൽ എന്നും പ്രിയപ്പെട്ട ഓർമയായി രാജുവേട്ടാ, നിങ്ങളോടൊപ്പം ഉണ്ടായിരുന്ന ആ നിമിഷങ്ങളും താലോലിച്ച്…

https://www.facebook.com/photo.php?fbid=2427750557354253&set=a.959211387541518&type=3