പ്രിയദര്‍ശന്റെ ജീവിതത്തില്‍ ഇനി പുതിയ സന്തോഷം; ആശംസകളുമായി താരങ്ങള്‍

ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശന് ഡോക്ടറേറ്റ്. ചെന്നൈയിലെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയാണ് പ്രിയദര്‍ശന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്. ചലച്ചിത്രരംഗത്തെ വിശിഷ്ട സേവനങ്ങള്‍ക്കാണ് ആദരം. പ്രിയദര്‍ശന് ഡോക്ടറേറ്റ് നല്‍കുന്നതിന്റെ ചിത്രം മകളും നടിയുമായ…

ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശന് ഡോക്ടറേറ്റ്. ചെന്നൈയിലെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയാണ് പ്രിയദര്‍ശന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്. ചലച്ചിത്രരംഗത്തെ വിശിഷ്ട സേവനങ്ങള്‍ക്കാണ് ആദരം. പ്രിയദര്‍ശന് ഡോക്ടറേറ്റ് നല്‍കുന്നതിന്റെ ചിത്രം മകളും നടിയുമായ കല്യാണി പ്രിയദര്‍ശന്‍ സമൂഹമാധ്യത്തിലൂടെ പങ്കുവച്ചിരുന്നു.

മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ മരക്കാര്‍ ആണ് പ്രിയദര്‍ശന്റെ സംവിധാനത്തില്‍ അവസാനം പുറത്തിങ്ങിയ ചിത്രം. മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രമായിരുന്ന മരക്കാര്‍ മികച്ച ചിത്രത്തിനുള്ളതുള്‍പ്പെടെ മൂന്ന് ദേശീയ പുരസ്‌കാരങ്ങളും മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങളും നേടിയിരുന്നു.