ഇത്രയും കാലത്തെ ജോലിക്കിടയിൽ ഇത്രയും രക്തം പറ്റിയ ചിത്രങ്ങൾ! രക്തം പറ്റിയ ചിത്രവുമായി; പ്രിയങ്ക ചോപ്ര 

തന്റെ ഹോളിവുഡ് ചിത്രമായ ഹെഡ്‌സ് ഓഫ് സ്റ്റേറ്റിന്റെ ഷൂട്ടിങ്ങിനിടയിൽ പ്രിയങ്ക ചോപ്ര പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്. തന്റെ നെറ്റിയുടെ വലതു ഭാഗത്തായി രക്തം തെറിച്ച രീതിയിലുള്ള ചിത്രമാണ് പ്രിയങ്ക…

തന്റെ ഹോളിവുഡ് ചിത്രമായ ഹെഡ്‌സ് ഓഫ് സ്റ്റേറ്റിന്റെ ഷൂട്ടിങ്ങിനിടയിൽ പ്രിയങ്ക ചോപ്ര പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്. തന്റെ നെറ്റിയുടെ വലതു ഭാഗത്തായി രക്തം തെറിച്ച രീതിയിലുള്ള ചിത്രമാണ് പ്രിയങ്ക ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ്  പങ്കുവെച്ചത്. ഇത്രയും കാലത്തെ ജോലിക്കിടയിൽ ഇത്രയും രക്തം പറ്റിയ ചിത്രങ്ങൾ താൻ പോസ്റ്റ് ചെയ്യ്തിട്ടില്ല എന്നാണ് പ്രിയങ്ക ഫോട്ടോ പങ്കുവെച്ചുകൊണ്ടു കുറിച്ചിരിക്കുന്നത്.

ഈ ചിത്രം ഒരു കോമഡി ആക്ഷൻ ചിത്രമാണ് എന്ന് റിപോർട്ടുകൾ പറഞ്ഞിരുന്നു, ഹെഡ്‌സ് ഓഫ് സ്റ്റേറ്റിൽ ചില സംഘടന രംഗങ്ങളും പ്രിയങ്ക ചെയ്യുന്നുണ്ടെന്ന് മുൻപ് ഒരു അഭിമുഖ്ത്തിൽ നടി വ്യക്തമാക്കിയിരുന്നു, ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് ഫ്രാൻസിൽ നടക്കുകയാണ്, തന്റെ സോഷ്യൽ മീഡിയിൽ താൻ പോയ സ്ഥലത്തിന്റെ ചിത്രങ്ങളും നടി പങ്കുവെച്ചിരുന്നു

തന്റെ മകൾക്കൊപ്പമുള്ള സൂര്യോദയം കാണുന്ന ചിത്രങ്ങളും നടി സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു, താൻ ആദ്യമായല്ല ഒരു സ്റ്റണ്ട് ചിത്രത്തിൽ അഭിനയിക്കുന്നത് എന്നും നടി വ്യകതമാക്കി. സിറ്റാഡൽ എന്ന വെബ്‌സീരിസിൽ  പ്രിയങ്ക ചില സ്റ്റണ്ടുകൾ ചെയ്യ്തിരുന്നു,