‘ആടുജീവിത’ത്തിൽ താൻ നഗ്‌നനായി അഭിനയിച്ചു! കാരണം പറഞ്ഞു പൃഥ്വിരാജ് 

ആട് ജീവിതം എന്ന ചിത്രത്തിൽ പൃഥ്വിരാജ് വിവസ്ത്രനായി അഭിനയിക്കുന്ന ഒരു രംഗം ഉണ്ട് അതും ക്ലൈമാക്സ് രംഗത്തിൽ. ഒരുപാട് നാളത്തെ മരുഭൂമി വാസത്തിനിടയിൽ വെള്ളം ഉപയോഗിക്കാൻ കിട്ടുന്ന അവസരം പ്രയോജന പെടുത്തുന്ന ഒരു സീൻ ആണത്, അതിൽ പൃഥ്വിരാജ് നഗ്‌നനായി ആണ് അഭിനയിക്കുന്നത് എന്നാൽ അങ്ങനെ അഭിനയിക്കാനുള്ള കാരണം പറയുകയാണ് പൃഥ്വിരാജ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. ഒരു സംവിധായകന്റെ കാഴ്ചപ്പാടിനൊപ്പം യാത്ര ചെയ്യുക മാത്രമാണ് അഭിനേതാവ് ചെയ്യുന്നത്

എന്നാൽ അതിലൊരു ചാഞ്ചാട്ടം ഉണ്ടെന്ന് കണ്ടാൽ നമ്മൾ പിന്നിലോട്ട്  ചുവടുവെക്കും. ലേസർ ഫോക്സുമായി പോകുന്ന ബ്ലെസി സാർ  മുന്നിൽ ഉണ്ടായതകൊണ്ട് തനിക്കൊരു   ആശയക്കുഴപ്പത്തിന് സാധ്യതയുണ്ടായില്ല. കഥാനായകന്റെ ശരീരത്തിൽ സംഭവിച്ച മാറ്റം കണ്ടിട്ടുവേണം അയാൾ മരുഭൂമിജീവിതത്തിൽ എന്തുമാത്രം അനുഭവിച്ചുവെന്ന് പ്രേക്ഷകർ മനസിലാക്കാൻ. വസ്ത്രം മുഴുവനായി അഴിച്ചുമാറ്റുന്ന രംഗം കണ്ട് ഇയാൾ ഇത്രമാത്രം ദുഖദുരിതങ്ങൾ അനുഭവിച്ചുവെന്ന് ഓരോ  പ്രേക്ഷകനും  മനസിലാക്കണം അതായിരുന്നു ലക്‌ഷ്യം

ഏറെ കയ്യടി ലഭിച്ച രം​ഗങ്ങളിൽ ഒന്നായിരുന്നു അത്.  തന്റെ സിനിമയിലെ  നായകൻമാരുടെ ശരീരത്തെ ഒരു ടൂൾ ആക്കി ബ്ലെസ്സി എന്ന സംവിധായകൻ ഉപയോഗിക്കാറുണ്ട്. ബോധപൂർവമായ ഒരു ശ്രമം അല്ലന്നും പക്ഷെ ഒരു മനുഷ്യന്റെ ഏറ്റവും സ്വകാര്യമായമായ നിമിഷങ്ങൾ അവൻ വിവസ്ത്രൻ ആകുമ്പോളാണെന്നും ബ്ലെസിയും മുൻപ് പറഞ്ഞിരുന്നു