നായകനായി ദേവ് മോഹന്‍, പോലീസ് വേഷത്തില്‍ കലാഭവന്‍ ഷാജോണും!! പുള്ളി നാളെ തിയ്യേറ്ററില്‍

ദേവ് മോഹനെ നായകനാക്കി ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുള്ളി. കമലം ഫിലിംസിന്റെ ബാനറില്‍ ടിബി രഘുനാഥനാണ് ചിത്രം നിര്‍മിക്കുന്നത്. കലാഭവന്‍ ഷാജോണ്‍ വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ്. പുള്ളി നാളെ തീയറ്ററുകളിലെത്തുകയാണ്.…

ദേവ് മോഹനെ നായകനാക്കി ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുള്ളി. കമലം ഫിലിംസിന്റെ ബാനറില്‍ ടിബി രഘുനാഥനാണ് ചിത്രം നിര്‍മിക്കുന്നത്. കലാഭവന്‍ ഷാജോണ്‍ വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ്. പുള്ളി നാളെ തീയറ്ററുകളിലെത്തുകയാണ്.

ചിത്രത്തില്‍ ദേവ് മോഹനെയും കലാഭവന്‍ ഷാജോണിനെയും കൂടാതെ ഇന്ദ്രന്‍സ്, ശ്രീജിത്ത് രവി, വിജയകുമാര്‍, വെട്ടുകിളി പ്രകാശ്, രാജേഷ് ശര്‍മ്മ, സെന്തില്‍, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രതാപന്‍, മീനാക്ഷി, അബിന്‍, ബിനോ, ഉണ്ണിരാജ്, ഇന്ദ്രജിത് ജഗന്‍, ടീന ഭാട്ടിയ, ഭാനുമതി എന്നീ താരനിരയാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളാവുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിലെത്തുന്നുണ്ട്.

ബിജിബാല്‍ ആണ് ചിത്രത്തിന് ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. ഛായാഗ്രഹണം ബിനുകുര്യന്‍. ദീപു ജോസഫാണ് എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്. കോ പ്രൊഡ്യൂസര്‍ : ലേഖ ഭാട്ടിയ, ത്രില്‍സ് : വിക്കി മാസ്റ്റര്‍, കലാസംവിധാനം പ്രശാന്ത് മാധവ്. വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍. മേക്കപ്പ് അമല്‍ ചന്ദ്രന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു.കെ.തോമസ്. ട്രെയിലര്‍, ടീസര്‍, സ്‌പെഷ്യല്‍ ട്രാക്സ്: മനുഷ്യര്‍, അസോസിയേറ്റ് ഡയറക്ടര്‍: എബ്രഹാം സൈമണ്‍. ഫൈനല്‍ മിക്‌സിങ്: ഗണേഷ് മാരാര്‍. കളറിസ്റ്റ്: ലിജു പ്രഭാകര്‍. വിഎഫ്എക്‌സ്: മാഗസിന്‍ മീഡിയ. ഡിസൈന്‍: സീറോ ക്‌ളോക്ക്, പി.ആര്‍.ഒ: എ.എസ്.ദിനേശ്, ആതിര ദില്‍ജിത്ത് എന്നിവരൊക്കെയാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.