ജിമ്മില്‍ വ്യായാമത്തിനിടെ നടന് കുത്തേറ്റു!!! യുവനടന്‍ ഗുരുതരാവസ്ഥയില്‍ ജിമ്മില്‍ വ്യായാമത്തിനിടെ നടന് കുത്തേറ്റു!!! യുവനടന്‍ ഗുരുതരാവസ്ഥയില്‍

ശരീര സൗന്ദര്യവും ഫിറ്റ്‌നസും ഏറെ ശ്രദ്ധിക്കുന്നവരാണ് താരങ്ങള്‍. സ്ഥിരമായി ജിമ്മില്‍ പോകുന്നവരുമാണ്. ഇപ്പോഴിതാ ജിമ്മില്‍ വച്ച് താരത്തിന് നേരെ അക്രമ ഉണ്ടായിരിക്കുകയാണ്. പഞ്ചാബി നടന്‍ അര്‍മാന്‍ ധലിവാളിനാണ് ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് കുത്തേറ്റത്. ഇതിന്റെ…

ശരീര സൗന്ദര്യവും ഫിറ്റ്‌നസും ഏറെ ശ്രദ്ധിക്കുന്നവരാണ് താരങ്ങള്‍. സ്ഥിരമായി ജിമ്മില്‍ പോകുന്നവരുമാണ്. ഇപ്പോഴിതാ ജിമ്മില്‍ വച്ച് താരത്തിന് നേരെ അക്രമ ഉണ്ടായിരിക്കുകയാണ്. പഞ്ചാബി നടന്‍ അര്‍മാന്‍ ധലിവാളിനാണ് ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് കുത്തേറ്റത്. ഇതിന്റെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അമേരിക്കയിലെ ഗ്രാന്‍ഡ് ഓക്സിലെ പ്ലാനറ്റ് ഫിറ്റ്നസ് ജിമ്മില്‍ വെച്ചായിരുന്നു താരത്തിന് നേരെ ആക്രമണം ഉണ്ടായത്. രാവിലെ 9.30 നായിരുന്നു സംഭവം. കത്തികൊണ്ടുള്ള ആക്രമണത്തില്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുറിവേറ്റ നടന്‍ ഗുരുതരാവസ്ഥയിലാണ്.

ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുമ്പോഴായിരുന്നു കത്തിയുമായി അക്രമി അര്‍മാന്‍ ധാലിവാലിനെ ആക്രമിക്കുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. നടന്‍ അക്രമിയെ കീഴ്പ്പെടുത്തുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. ആക്രമിച്ചതിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ ഗ്രാന്‍ഡ് ഓക്സ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അക്രമിയെ നടന്‍ കീഴ്പ്പെടുത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ് വീഡിയോയില്‍ കുത്തേറ്റ് ചോരയൊലിപ്പിച്ചുനില്‍ക്കുന്ന നടനെയും കാണാം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.