‘ബോഡി കണ്ടൂന്ന് കണ്‍ഫേം ചെയ്യണം’ ദര്‍ശനയുടെ ‘പുരുഷ പ്രേതം’ – ട്രെയ്‌ലര്‍

ആവാസവ്യൂഹം എന്ന ചിത്രത്തിന് ശേഷം ക്രിഷാന്ദ് സംവിധാനം ചെയ്യുന്ന ‘പുരുഷ പ്രേതം’ ന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ദര്‍ശന രാജേന്ദ്രന്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ഡയറക്ട് ഒടിടി റിലീസായി ആണെത്തുന്നത്. ഇന്ന് അര്‍ധരാത്രിയോട് കൂടി…

ആവാസവ്യൂഹം എന്ന ചിത്രത്തിന് ശേഷം ക്രിഷാന്ദ് സംവിധാനം ചെയ്യുന്ന ‘പുരുഷ പ്രേതം’ ന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ദര്‍ശന രാജേന്ദ്രന്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ഡയറക്ട് ഒടിടി റിലീസായി ആണെത്തുന്നത്. ഇന്ന് അര്‍ധരാത്രിയോട് കൂടി ചിത്രം സോണി ലിവില്‍ സ്ട്രീമിങ് ആരംഭിക്കും. ജഗദീഷ്, അലക്‌സാണ്ടര്‍ പ്രശാന്ത് എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സഞ്ജു ശിവറാം, ജെയിംസ് ഏലിയാസ്, ജോളി ചിറയത്ത്, ഗീതി സംഗീത, സിന്‍സ് ഷാന്‍, രാഹുല്‍ രാജഗോപാല്‍, ദേവിക രാജേന്ദ്രന്‍, പ്രമോദ് വെളിയനാട്, ബാലാജി, ശ്രീജിത്ത് ബാബു, മാല പാര്‍വതി, അര്‍ച്ചന സുരേഷ്, അരുണ്‍ നാരായണന്‍, നിഖില്‍(ആവാസവ്യൂഹം ഫെയിം), ശ്രീനാഥ് ബാബു, സുധ സുമിത്ര, പൂജ മോഹന്‍രാജ് എന്നിവരും അഭിനയിക്കുന്നു. സംസ്ഥാന അവാര്‍ഡ് ജേതാവായ സംവിധായകന്‍ ജിയോ ബേബിയും ദേശീയ പുരസ്‌ക്കാര ജേതാവായ സംവിധായകന്‍ മനോജ് കാനയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മാന്‍കൈന്‍ഡ് സിനിമാസ്, എയ്ന്‍സ്റ്റീന്‍ മീഡിയ സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, എയ്ന്‍സ്റ്റീന്‍ സാക്ക് പോള്‍, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്ണു രാജന്‍ എന്നിവര്‍ക്കൊപ്പം അലക്‌സാണ്ടര്‍ പ്രശാന്തും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നിതിന്‍ രാജു, ആരോമല്‍ രാജന്‍, സിജോ ജോസഫ്, പോള്‍ പി ചെറിയാന്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. സുഹൈല്‍ ബക്കര്‍ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. സംവിധായകന്‍ ക്രിഷാന്ദ് തന്നെയാണ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്. മനു തൊടുപുഴയുടെ കഥക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് അജിത്ത് ഹരിദാസ് ആണ്. സംഗീതം അജ്മല്‍ ഹുസ്ബുള്ള. ഒട്ടേറെ റാപ്പ് സോങ്ങുകളിലൂടെ ശ്രദ്ദേയനായ റാപ്പര്‍ ഫെജോ, എം സി കൂപ്പര്‍, സൂരജ് സന്തോഷ്, ജ’മൈമ തുടങ്ങിയവരാണ് ‘പുരുഷ പ്രേത’ത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

ചീഫ് അസോസിയേറ്റ് വൈശാഖ് റീത്ത. സൗണ്ട് ഡിസൈന്‍ പ്രശാന്ത് പി മേനോന്‍. വി എഫ് എക്‌സ് മോഷന്‍കോര്‍. കോസ്റ്റ്യൂം ഡിസൈനര്‍ അരുണ്‍ മനോഹര്‍. പ്രൊഡക്ഷന്‍ ഡിസൈന്‍ ഹംസ വള്ളിത്തോട്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജയേഷ് എല്‍ ആര്‍. സ്റ്റില്‍സ് കിരണ്‍ വിഎസ്. മേക്കപ്പ് അര്‍ഷാദ് വര്‍ക്കല. ഫിനാന്‍സ് കണ്‍ട്രോളര്‍ സുജിത്ത്, അജിത്ത് കുമാര്‍. കളറിസ്റ്റ് അര്‍ജുന്‍ മേനോന്‍. പോസ്റ്റര്‍ ഡിസൈന്‍ അലോക് ജിത്ത്. പി ആര്‍ ഒ റോജിന്‍ കെ റോയ്.