അല്ലു അര്‍ജ്ജുന് 90 കോടി രൂപയും ലാഭവിഹിതവും!!! പുഷ്പ 2 ബഡ്ജറ്റ് പുറത്ത്

ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയ ചിത്രമാണ് അല്ലു അര്‍ജുന്റെ പുഷ്പ.
ഡിസംബര്‍ പതിനേഴിനാണ് പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം തിയ്യേറ്ററിലെത്തിയത്. ഇപ്പോള്‍ പുഷ്പയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട വിവരമാണ് പുറത്തുവരുന്നത്.

രണ്ടാം ഭാഗം ”പുഷ്പ: ദി റൂളി’ന്റെ ചിത്രീകരണം ഓഗസ്റ്റില്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുഷ്പ 2 വലിയ ബഡ്ജറ്റിലാണ് ഒരുങ്ങുക എന്നാണ് റിപ്പോര്‍ട്ട്. തെലുങ്ക് സിനിമാ ലോകത്ത് നിന്നുള്ള പുതിയ റിപ്പോര്‍ട്ട് പ്രകാരം പുഷ്പ 2വിന്റെ ബഡ്ജറ്റ് 350 കോടി രൂപയാണ്.

ചിത്രത്തിനായി അല്ലു അര്‍ജുന്‍ പ്രതിഫലമായി ആവശ്യപ്പെടുന്നത് ഏതാണ്ട് 90 കോടി രൂപയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മാത്രമല്ല ലാഭ വിഹിതവും ആവശ്യപ്പെടുന്നുണ്ട്. ഇതോടെ 100 കോടി രൂപയ്ക്ക് മേലാണ് അല്ലു അര്‍ജുന് ചിത്രത്തില്‍ നിന്നും ലഭിക്കുക.

കൂടാതെ സംവിധായകന്‍ സുകുമാറിന്റെ പ്രതിഫലവും പുഷ്പ 2 കൂട്ടും.
ഒന്നാം ഭാഗത്തിന്റെ സംവിധാനത്തിന് സുകുമാറിന് 18 കോടി രൂപയാണ് ലഭിച്ചതെങ്കില്‍ രണ്ടാം ഭാഗത്തിന് പ്രതിഫലം 40 കോടി രൂപയാവും. മറ്റ് താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും പ്രതിഫല ഇനത്തില്‍ 50-70 കോടി രൂപ വരെയാവുമെന്നാണ് സൂചനകള്‍. ചിത്രത്തിന്റെ തിരക്കഥ ജോലികള്‍ പുരോഗമിക്കുകയാണ്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചാല്‍ രണ്ട് മാസത്തിനുള്ളില്‍ തന്നെ തിയേറ്ററുകളില്‍ എത്തിയേക്കും.

ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കുന്നതിന് വേണ്ടി എല്ലാ ബിഗ് പ്ലാറ്റ്ഫോംസും കിടഞ്ഞുശ്രമിക്കുന്നുണ്ട്. ബോളിവുഡ് ഫിലിം സ്റ്റുഡിയോസും നിര്‍മ്മാണത്തില്‍ പങ്കാളിയായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Previous article‘ എന്‍ ഫ്രണ്ടെ പോലെ യാര് മച്ചാ…’; കേക്ക് മുറിച്ച് റിയാസും റോണ്‍സണും- വീഡിയോ
Next articleനിങ്ങളെല്ലാം ഉള്ളപ്പോള്‍ എനിക്കൊന്നും സംഭവിക്കില്ല!!! ഞാന്‍ കൈ നെഞ്ചത്ത് വച്ചാല്‍ ഹൃദയാഘാതമെന്ന് വാര്‍ത്ത വരും! വിക്രം