പുഷ്പ 2 ടീസര്‍ അപ്‌ഡേറ്റ് പുറത്ത്!!

തെന്നിന്ത്യയുടെ സൂപ്പര്‍ ഹീറോ അല്ലു അര്‍ജ്ജുന് ദേശീയ പുരസ്‌കാരം നല്‍കിയ ചിത്രമാണ് പുഷ്പ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ വന്‍ കാത്തിരിപ്പിലാണ്. അല്ലു അര്‍ജ്ജുന്റെ കരിയര്‍ ബെസ്റ്റ് ചിത്രമാണ് സുകുമാര്‍ സംവിധാനം ചെയ്ത ‘പുഷ്പ:…

തെന്നിന്ത്യയുടെ സൂപ്പര്‍ ഹീറോ അല്ലു അര്‍ജ്ജുന് ദേശീയ പുരസ്‌കാരം നല്‍കിയ ചിത്രമാണ് പുഷ്പ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ വന്‍ കാത്തിരിപ്പിലാണ്. അല്ലു അര്‍ജ്ജുന്റെ കരിയര്‍ ബെസ്റ്റ് ചിത്രമാണ് സുകുമാര്‍ സംവിധാനം ചെയ്ത ‘പുഷ്പ: ദ റൈസ്’.

പുഷ്പ 2വിന്റെ പുതിയ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ആരാധകരുടെ കാത്തിരിപ്പിന് ആശ്വാസം പകര്‍ന്നിരിക്കുകയാണ് പുതിയ അപ്‌ഡേറ്റ്. ചിത്രത്തിന്റെ ടീസര്‍ റിലീസ് തീയതി പങ്കുവച്ചിരിക്കുകയാണ്.

ഏപ്രില്‍ എട്ടാം തീയതിയാണ് പുഷ്പ 2 ടീസര്‍ റിലീസ് ചെയ്യുന്നത്. പുഷ്പരാജ് എന്ന കഥാപാത്രമായിട്ടാണ് അല്ലു അര്‍ജുന്‍ എത്തിയത്. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികയായെത്തിയത്. ചിത്രത്തില്‍ ഫഹദ് ഫാസില്‍ ബന്‍വാര്‍ സിംഗ് ഷെഖാവത്ത് ഐപിഎസ് എന്ന വില്ലനായിട്ടാണ് എത്തിയത്.

നേരത്തെ പുറത്തിറങ്ങിയ സിനിമയുടെ ടീസറില്‍ ഫഹദിന്റെ കഥാപാത്രത്തിനെ കാണിക്കാത്തതില്‍ നിരാശയുണ്ട്. പുതിയ ടീസറില്‍ ഫഹദിന്റെ തകര്‍പ്പന്‍ പ്രകടനം കാണാന്‍ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

2024 ഓഗസ്റ്റ് 15-നാണ് പുഷ്പ 2 ആരാധകരിലേക്ക് എത്തുന്നത്. അഞ്ച് ഭാഷകളിലായാണ് രണ്ടാം ഭാഗം എത്തുന്നത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന സിനിമയ്ക്കായി അല്ലു പ്രതിഫലം വാങ്ങുന്നില്ലെന്നും പകരം ലാഭവിഹിതമാണ് കൈപ്പറ്റുന്നത് എന്നുള്ള റിപ്പോര്‍ട്ടുകളും എത്തിയിരുന്നു മുന്‍പെത്തിയിരുന്നു. സിനിമയുടെ വരുമാനത്തിന്റെ 33 ശതമാനമായിരിക്കും നടന്‍ സ്വീകരിക്കുക എന്നാണ് റിപ്പോര്‍ട്ട്. തിയേറ്റര്‍ കളക്ഷന് പുറമെ സാറ്റലൈറ്റ്, ഒടിടി എന്നിവയില്‍ നിന്നുള്ള വരുമാനത്തിന്റെ 33 ശതമാനവും ഇതില്‍ ഉള്‍പ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍.