എല്ലാ ഹിന്ദുക്കളും ഇത് കാണണം, വിജയിപ്പിക്കണം!!! ഇല്ലെങ്കില്‍ നമുക്കൊന്നും നാളെ ഇവിടെ ഹിന്ദുവായിട്ട് ജീവിക്കാന്‍ പറ്റില്ല

മലബാര്‍ കലാപത്തെ പശ്ചാത്തലമാക്കി സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ ഒരുക്കിയ ചിത്രമാണ് പുഴ മുതല്‍ പുഴ വരെ. മമ ധര്‍മ്മയുടെ പേരില്‍ പൊതുജനങ്ങളില്‍ നിന്നും പണം പിരിച്ചെടുത്താണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം തിയ്യേറ്ററിലെത്തിയത്.…

മലബാര്‍ കലാപത്തെ പശ്ചാത്തലമാക്കി സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ ഒരുക്കിയ ചിത്രമാണ് പുഴ മുതല്‍ പുഴ വരെ. മമ ധര്‍മ്മയുടെ പേരില്‍ പൊതുജനങ്ങളില്‍ നിന്നും പണം പിരിച്ചെടുത്താണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം തിയ്യേറ്ററിലെത്തിയത്. ചിത്രം മികച്ച പ്രതികരണം തന്നെയാണ് തിയ്യേറ്ററില്‍ നേടുന്നത്. കുറച്ചു തിയ്യേറ്ററിലിറങ്ങിയ ചിത്രം കൂടുതല്‍ തിയ്യേറ്ററുകളിലേക്ക് എത്തിയിട്ടുണ്ട്.

വാരിയം കുന്നത്ത് അഹമ്മദ് ഹാജിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. എന്നാല്‍ ഇദ്ദേഹം യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യസമരസേനാനി അല്ല എന്നും ഒരു ഹിന്ദു വംശഹത്യ നടത്തിയ തീവ്രവാദി ആണ് എന്നും സ്ഥാപിച്ചെടുക്കുവാന്‍ വേണ്ടിയാണ് ഒരു മലയാള സിനിമ ഇറങ്ങി എന്നാണ് ശങ്കു ടി ദാസ് പറഞ്ഞിരുന്നത്.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് വികാരധീനയായി ഒരു യുവതി പറയുന്ന വാക്കുകളാണ് വൈറലാകുന്നത്. ആറാട്ട് ചിത്രത്തിന്റെ റിവ്യൂ പറഞ്ഞ് ശ്രദ്ധേയനായ സന്തോഷ് വര്‍ക്കിയെ പോലെ യുവതിയും ശ്രദ്ദേയയായിരിക്കുകയാണ്. യുവതി റിവ്യൂ പറയുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ട്. ഇതിന്റെ വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്.

‘നമുക്ക് ഇപ്പോള്‍ ഹിന്ദു ആയിട്ട് ഇവിടെ ജനിച്ചു ജീവിക്കാന്‍ സാധിക്കുന്നത് എത്രയോ പേരുടെ ജീവത്യാഗം കൊണ്ടാണ്. അവര്‍ അവരുടെ ധര്‍മ്മത്തെ മുറുക്കി പിടിച്ചതു കൊണ്ടാണ്. ഇതെല്ലാം അറിയാമായിരുന്നു, എന്നാല്‍ ഇത്രത്തോളം എല്ലാം ഉണ്ട് എന്നത് അറിയില്ലായിരുന്നു എന്നാണ് യുവതി പറയുന്നത്.

മാത്രമല്ല, എല്ലാ ഹിന്ദുക്കളും ഇത് കാണണം. ഇത് വിജയിപ്പിക്കണം. ഇല്ലെങ്കില്‍ നമുക്കൊന്നും നാളെ ഇവിടെ ഹിന്ദുവായിട്ട് ജീവിക്കാന്‍ പറ്റും എന്ന് കരുതുന്നില്ല. നമ്മള്‍ ഹിന്ദുക്കളുടെ മുഴുവന്‍ ശബ്ദമായി മാറിയ അദ്ദേഹത്തിനോട് ഒരു ജന്മം മുഴുവന്‍ കടപ്പെട്ടിരിക്കുന്നു. വേറൊന്നും പറയാനില്ല” എന്നാണ് യുവതി പറയുന്നത്. ട്രോളന്മാരും വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്.