റേച്ചൽ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് മലയാളികൾ ; ഹണിക്ക് മോഡലൊരു ഭീഷണിയാണെന്ന് കമന്റ്

ഏവരും ആകാംഷയോടെ കണ്ട ഒരു ഫസ്റ്റ് ലുക്ക് പോസ്റ്റർ ആയിരുന്നു ഹണി റോസ് നായികയായി എത്തുന്ന റേച്ചൽ എന്ന സിനിമയുടേത്. വലിയ സ്വീകാര്യത തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ലഭിച്ചത് തന്നെ. ഇന്നിപ്പോൾ…

ഏവരും ആകാംഷയോടെ കണ്ട ഒരു ഫസ്റ്റ് ലുക്ക് പോസ്റ്റർ ആയിരുന്നു ഹണി റോസ് നായികയായി എത്തുന്ന റേച്ചൽ എന്ന സിനിമയുടേത്. വലിയ സ്വീകാര്യത തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ലഭിച്ചത് തന്നെ. ഇന്നിപ്പോൾ റേച്ചലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റീക്രിയേറ്റ് ചെത്തിരിക്കുകയാണ് ഫോട്ടോഗ്രാഫർ അരുൺ രാജൻ.

ഹണി റോസിന് പകരം ചിത്രങ്ങളിൽ എത്തിയിരിക്കുന്നത് മോഡൽ രേഷ്മ കോശിയാണ്. ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അരുൺ രാജൻ കുറിച്ചത് ഇപ്രകാരമായിരുന്നു. ” “റേച്ചൽ” സിനിമയുടെ പോസ്റ്റർ റിക്രിയേഷൻ ഷൂട്ട്. ഞങ്ങളുടെ സിനിമാ പോസ്റ്റർ റിക്രിയേഷൻ ഷൂട്ട് ഞങ്ങളുടെ വീട്ടുമുറ്റത്ത് ഹോളിവുഡിന്റെ ഒരു സ്പർശം കൊണ്ടുവന്നു!

ടീമിന്റെ അഭിനിവേശവും അർപ്പണബോധവും ഈ പദ്ധതിയെ ഒരു സ്വപ്ന സാക്ഷാത്കാരമാക്കി മാറ്റി.” ഹണി റോസിന് രേഷ്മ ഒരു ഭീഷണിയാകുമോ എന്ന ചോദ്യമാണ് ചിത്രത്തിന് താഴെയായി കൂടുതലായും എത്തിയിരിക്കുന്നത്.