അഞ്ചു മക്കൾക്ക് പിന്നാലെ അച്ഛനമ്മമാരും യാത്രയായി

ഇനി ആ വീട് അനാഥമാണ്, തങ്ങളുടെ അഞ്ചു പൊന്നോമനകൾക്ക് പിറകെ അച്ഛനും അമ്മയും യാത്റരയായി, അഞ്ചു മക്കളും മരിച്ചതിന്റെ വിഷമത്തിൽ നീറിക്കഴിയുകയായിരുന്ന പാലക്കാട് കരിമ്പ പൂളക്കുണ്ട് ചെറുള്ളി മൂച്ചിക്കുന്ന് വീട്ടിൽ എം.ആർ. രാധാകൃഷ്ണൻ (49),…

radhakrishnan family

ഇനി ആ വീട് അനാഥമാണ്, തങ്ങളുടെ അഞ്ചു പൊന്നോമനകൾക്ക് പിറകെ അച്ഛനും അമ്മയും യാത്റരയായി, അഞ്ചു മക്കളും മരിച്ചതിന്റെ വിഷമത്തിൽ നീറിക്കഴിയുകയായിരുന്ന പാലക്കാട് കരിമ്പ പൂളക്കുണ്ട് ചെറുള്ളി മൂച്ചിക്കുന്ന് വീട്ടിൽ എം.ആർ. രാധാകൃഷ്ണൻ (49), ഭാര്യ കെ.വി ലത (41) എന്നിവരെ ഇന്നലെ ഇടപ്പള്ളി റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവരുടെ അഞ്ചു മക്കളിൽ മൂന്നു പേർ ജനിച്ച് മൂന്നു മാസത്തിനുള്ളിൽ മരിച്ചു. ഒരു മകൻ ലിജിത്ത് (അപ്പു) എട്ടാം വയസ്സിൽ മരിച്ചു. അവസാന പ്രതീക്ഷയായിരുന്നു ലിമ്യ എന്ന മകൾ. അവൾ വളർന്നെങ്കിലും നിത്യരോഗിയായിരുന്നു. ഉള്ളതെല്ലാം ചെലവഴിച്ചും നാട്ടുകാരുടെ സഹായത്തോടെയും ചികിത്സിച്ചെങ്കിലും.അഞ്ചു മാസം മുൻപ്, പതിനെട്ടാം വയസ്സിൽ ലിമ്യയും മരിച്ചതോടെ രാധാകൃഷ്ണനും ലതയും മാനസികമായി തകർന്നു, മൂന്നു മാസം മുൻപ് രാധ കൃഷ്ണന്റെ അമ്മയും മരിച്ചു, ഇതിനു ശേഷം അവർ ആരോടും സംസാരിക്കാതെയായി.

15 നു രാവിലെയാണ് ഇവർ ലതയുടെ വീട്ടിൽ നിന്ന് പോത്തനൂരിലെ ലതയുടെ വീട്ടിൽ നിന്നും ഇവർ എറണാകുളത്തേക്ക് പോയത്, 11 മണിക്ക് മുൻപായി രാധ കൃഷ്ണൻ അഞ്ചു സഹോദരങ്ങളെയും ഫോണിൽ വിളിച്ചിരുന്നു, 15 നു ഉച്ചയ്ക്കാണ് നാട്ടുകാർ രണ്ടു മൃദദേഹങ്ങളെ പാട്ടി എളമക്കര പോലീസിൽ വിവരം അറിയിച്ചത്, ടാപ്പിംഗ് തൊഴിലാളിയായായിരുന്ന രാധ കൃഷ്‌ണനും ഭാര്യയും കുറച്ച് നാളായി എറണാകുളത്തായിരുന്നു താമസം.