അന്ന് ഒട്ടു മിക്ക നായികമാരോടൊപ്പം അഭിനയിച്ചു എന്നാൽ എനിക്ക് ജോഡി ആയി വരുന്നതും, എന്റെ ഇഷ്ട്ടവും അത് ആയിരുന്നു, റഹുമാൻ 

എൺപതുകളുടെ കാലഘട്ടത്തിൽ നിറഞ്ഞാടിയ ഒരു നടൻ ത്തനെയായിരുന്നു നടൻ റഹുമാൻ, ഇപ്പോൾ തന്റെ കരിയർ മാറ്റിമറിച്ച ഒന്നാണ് സിനിമ എന്ന് നടൻ തുറന്നു പറയുകയാണ്. ഇപ്പോൾ താൻ സിനിമയിൽ എത്തിയിട്ട് നാൽപതു വര്ഷം ആയി,…

എൺപതുകളുടെ കാലഘട്ടത്തിൽ നിറഞ്ഞാടിയ ഒരു നടൻ ത്തനെയായിരുന്നു നടൻ റഹുമാൻ, ഇപ്പോൾ തന്റെ കരിയർ മാറ്റിമറിച്ച ഒന്നാണ് സിനിമ എന്ന് നടൻ തുറന്നു പറയുകയാണ്. ഇപ്പോൾ താൻ സിനിമയിൽ എത്തിയിട്ട് നാൽപതു വര്ഷം ആയി, നേരത്തെ സിനിമയിൽ എത്തിയത് ഇന്ന് വളരെ വിഷമം തോന്നാറുണ്ട്, എന്നാൽ അന്ന് കിട്ടിയ സ്വീകാര്യത വളരെ ഇഷ്ടത്തോടെ ആണ് സ്വീകരിച്ചത്, എന്നാൽ ഇന്നാണ് എങ്കിൽ കുറച്ചും കൂടി ലഭിച്ചേനെ റഹുമാൻ പറയുന്നു.

അന്നത്തെ ഒട്ടുമിക്ക നായികമാരും തന്നോടൊപ്പം അഭിനയിച്ചിരുന്നു, അന്ന് എനിക്ക് വേണ്ടി ഉണ്ടാക്കിയ കഥാപാത്രങ്ങൾ ആയിരുന്നു, അതിനൊരു ജോഡി വേണം, അതിനായി ഒരുപാടു നടികളെ സംവിധായകർ സെറ്റ് ചെയ്യ്തിരുന്നു. ഏതു നടി വേണമെന്ന് എനിക്ക് പ്രത്യേകിച്ചു ഒരു അഭിപ്രായം ഉണ്ടായിരുന്നില്ല റഹുമാൻ പറഞ്ഞു

നടിയുടെ കാര്യത്തിൽ എനിക്ക് അഭിപ്രായം ഒന്നുമില്ലായിരുന്നു, എന്നാൽ എനിക്ക് ജോഡി ആയി വന്നിട്ടുള്ളത് ഇച്ചാക്ക(മമ്മൂട്ടി)  ആയിരുന്നു, അതായിരുന്നു എനിക്ക് ഇഷ്ട്ടം, അദ്ദേഹം എന്റെ ചേട്ടൻ ആയും, അച്ഛൻ ആയും ഇച്ചാക്ക ആയിരുന്നു കൂടുതലും എന്റെ ജോഡി ആയി എത്തിയിട്ടുള്ളത്, ഞാനും അദ്ദേഹംവും തമ്മിൽ നല്ല കോംബോ ആയിരുന്നു.റഹുമാൻ പറയുന്നു മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ആണ് ഈ കാര്യം നടൻ വ്യക്തമാക്കിയത്.